ഇന്ത്യയിലെ ഏറ്റവും വലിയ ദാന ശീലൻ ശിവ്  നാടാർ; പ്രതിദിനം ഇദ്ദേഹം  സംഭാവന നല്‍കുന്നത് എത്ര കോടി രൂപയാണെന്ന് അറിയാമോ; കോടീശ്വരനിലെ ദാനശീലനെ പരിചയപ്പെടാം

രാജ്യത്തെ ഏറ്റവും വലിയ ദാനശീലൻ എന്ന പദവി വീണ്ടും കരസ്ഥമാക്കിയിരിക്കുകയാണ് എച് എൽ സി എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനായ ശിവ് നാടാർ.

ഇന്ത്യയിലെ ഏറ്റവും വലിയ ദാന ശീലൻ ശിവ്  നാടാർ; പ്രതിദിനം ഇദ്ദേഹം  സംഭാവന നല്‍കുന്നത് എത്ര കോടി രൂപയാണെന്ന് അറിയാമോ; കോടീശ്വരനിലെ ദാനശീലനെ പരിചയപ്പെടാം 1

ഇദ്ദേഹം പ്രതിവർഷം 1161 കോടി രൂപയാണ് ജീവകാരുണ്യ  പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നത്. മൂന്നു കോടി രൂപ ഓരോ ദിവസവും ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ ദാന ശീലൻ ശിവ്  നാടാർ; പ്രതിദിനം ഇദ്ദേഹം  സംഭാവന നല്‍കുന്നത് എത്ര കോടി രൂപയാണെന്ന് അറിയാമോ; കോടീശ്വരനിലെ ദാനശീലനെ പരിചയപ്പെടാം 2

അദ്ദേഹം കൂടുതലായും പണം ചെലവഴിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ കീഴിൽ ശിവ നാടാർ യൂണിവേഴ്സിറ്റി,  ശിവനാടാർ സ്കൂൾ,  കിരൺ നാടാർ മ്യൂസിയം ഓഫ് ആര്‍ട്ട്, എസ് എസ് എൻ ഇൻസ്റ്റ്യൂഷൻ , വിദ്യാഗ്യാൻ എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. അതേസമയം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് വിപ്രോയുടെ സ്ഥാപകനായ അസിം പ്രേംജിയാണ്. ഇദ്ദേഹം ഓരോ വർഷവും 484 കോടി രൂപയാണ് സംഭാവനയായി നൽകുന്നത്. ശതകോടീശ്വരനായ  മുകേഷ് അംബാനിയാണ് മൂന്നാം സ്ഥാനത്ത്  ഉള്ളത്.  411 കോഡ് രൂപയാണ് ഇദ്ദേഹം പ്രതിവർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നത്. റിലയൻസ് ഫൗണ്ടേഷൻ പ്രധാനമായും തങ്ങളുടെ പണം ചെലവഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ്. അതേ സമയം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനത്ത് ഉള്ളത് മറ്റൊരു വ്യവസായ ഭീമനായ കുമാർ മംഗലം ബിർലയാണ്. ആരോഗ്യ പരിപാലനം , വിദ്യാഭ്യാസം , അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പികുക,  സാമൂഹിക പരിഷ്കരണം എന്നീ മേഖലകളിലേക്ക് 242 കോടി രൂപയാണ് പ്രതിവർഷം ചെലവഴിക്കുന്നത്.

Exit mobile version