വരന്‍ ഐഐടിയിൽ പഠിച്ചതായിരിക്കണം; വാർഷിക വരുമാനം 30 ലക്ഷത്തിൽ കുറയാൻ പാടില്ല; രണ്ട് സഹോദരങ്ങളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല; യുവതി നൽകിയ വിവാഹ പരസ്യം സമൂഹ മാധ്യമത്തിൽ വൈറൽ

ജീവിതപങ്കാളിയെ തേടുന്നതിന് മാട്രിമോണിയൽ സൈറ്റുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ചില പരസ്യങ്ങൾ വളരെയധികം കൗതുകമുണർത്തുന്നതാണ്. അത്തരത്തിലൊരു പരസ്യം ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചയാവുകയാണ്. വരനെ വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഇപ്പോള്‍ ഇന്റർനെറ്റിൽ ചർച്ചയായി മാറുന്നത്.

വരന്‍ ഐഐടിയിൽ പഠിച്ചതായിരിക്കണം; വാർഷിക വരുമാനം 30 ലക്ഷത്തിൽ കുറയാൻ പാടില്ല; രണ്ട് സഹോദരങ്ങളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല; യുവതി നൽകിയ വിവാഹ പരസ്യം സമൂഹ മാധ്യമത്തിൽ വൈറൽ 1

വരൻ 1992 ജൂണിന് മുൻപ് ജനിച്ചതാകരുത് എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. വരന് വേണ്ടുന്ന ബിരുദങ്ങളും, വരൻ പഠനം നടത്തിയിരിക്കേണ്ട സ്ഥാപനങ്ങളെക്കുറിച്ചുമൊക്കെ ഈ പരസ്യത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എംടെക്,  എംബീ എ , എംഎസ്,  പി ജി ഡി എം എന്നിവയിൽ ഏതെങ്കിലും ആണ് വരൻ പൂർത്തിയാക്കിയിരിക്കേണ്ടതായ ബിരുദം. വരൻ പഠിച്ചിരിക്കേണ്ട സ്ഥാപനത്തെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഐഐടി ബോംബെ,  മദ്രാസ് , കാൺപൂർ,  ഡൽഹി , ഗുവഹാത്തി, എൻ ഐ റ്റി കോഴിക്കോട് ഡൽഹി ജലന്തർ,  തൃച്ചി , ഐഐടി ഹൈദരാബാദ്, ഡൽഹി ബാംഗ്ലൂർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം പൂർത്തീകരിച്ചവർക്കാണ് മുൻഗണന ലഭിക്കുന്നത്.

വരന്‍ ഐഐടിയിൽ പഠിച്ചതായിരിക്കണം; വാർഷിക വരുമാനം 30 ലക്ഷത്തിൽ കുറയാൻ പാടില്ല; രണ്ട് സഹോദരങ്ങളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല; യുവതി നൽകിയ വിവാഹ പരസ്യം സമൂഹ മാധ്യമത്തിൽ വൈറൽ 2

വരന്‍ എൻജിനീയറിങ് ബിരുദധാരി ആണെങ്കിൽ അതിനും കണ്ടീഷൻസ് ഉണ്ട്. ഐഐഎസ് ബാംഗ്ലൂർ, ബി ഐ ടി എസ് പിലാനി, ഹൈദരാബാദ്, ജാദവ്പൂർ യൂണിവേഴ്സിറ്റി, ഡി ടി യു എന്നിവിടങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവർ ആയിരിക്കണം. ഇനി എംബിഎ ആണ് പൂർത്തിയാക്കിയതെങ്കില്‍ അതിനും ചില നിബന്ധനകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. എംബീ എ പൂർത്തിയാക്കിയിരിക്കുന്നത് ബാംഗ്ലൂർ, അഹമ്മദാബാദ് , കൽക്കട്ട കോഴിക്കോട്, എന്നു തുടങ്ങി സ്ഥാപനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വരന്‍റെ വാർഷിക വരുമാനം 30 ലക്ഷത്തിൽ കുറയാൻ പാടില്ല എന്ന് മാത്രമല്ല കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ആൾ ആയിരിക്കണം എന്നും പരാമർശിച്ചിട്ടുണ്ട്. അഞ്ചടി ഏഴ് ഇഞ്ചിനും ആറടിക്കും ഇടയിലായിരിക്കണം ഉയരം.

വിവാഹ പരസ്യത്തിലെ മറ്റൊരു രസകരമായ കാര്യം വരുണ് രണ്ട് സഹോദരങ്ങളിൽ കൂടാൻ പാടില്ല എന്നതാണ്. ഒപ്പം സമ്പന്നരായ കുടുംബം ആയിരിക്കണമെന്നും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഏതായാലും ഈ പരസ്യത്തിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തിൽ ഈ യുവതിക്ക് ഒരു ഭർത്താവിനെ തന്നെയാണോ വണ്ടത് എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. അതേസമയം പെൺകുട്ടിയെ അനുകൂലിക്കുന്നവരും കുറവല്ല.

Exit mobile version