അടുത്ത പകർച്ചവ്യാധി ഉണ്ടാവുക മഞ്ഞുരുകിയെന്ന് പുതിയ പഠനം; ഇനി വരാനിരിക്കുന്നത് വറുതിയുടെ നാളുകളോ

 ഇനി ഒരു പകർച്ചവ്യാധി ഉണ്ടാകുന്നത് പക്ഷികളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ ആയിരിക്കില്ലെന്നും മഞ്ഞുരുകി ആയിരിക്കുമെന്നും ഏറ്റവും പുതിയ പഠനം പറയുന്നു.

അടുത്ത പകർച്ചവ്യാധി ഉണ്ടാവുക മഞ്ഞുരുകിയെന്ന് പുതിയ പഠനം; ഇനി വരാനിരിക്കുന്നത് വറുതിയുടെ നാളുകളോ 1

ആർട്ടിക്കിലുള്ള ശുദ്ധജല തടാകമായ ഹേസനിൽ നിന്നും ശേഖരിച്ച മണ്ണിന്റെയും എക്കലിന്റെയും ജനിതക ഘടന വിശദമായി പരിശോധന നടത്തിയതിൽ നിന്നുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകർ എത്തിയിരിക്കുന്നത്. മഞ്ഞുരുകുന്ന പ്രദേശങ്ങളുടെ അടുത്ത് ആയിരിക്കും പുതിയ പകർച്ചവ്യാധി ഉടലെടുക്കുക എന്നും ഈ പഠനത്തിൽ പറയുന്നു. ഈ പ്രദേശങ്ങളിൽ അത്യന്തം അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത് ഇത് ശരി വയ്ക്കുന്നു.

അടുത്ത പകർച്ചവ്യാധി ഉണ്ടാവുക മഞ്ഞുരുകിയെന്ന് പുതിയ പഠനം; ഇനി വരാനിരിക്കുന്നത് വറുതിയുടെ നാളുകളോ 2

ആഗോളതാപനം മൂലം മഞ്ഞു കട്ടയിൽ കുടുങ്ങിക്കിടക്കുന്ന വൈറസുകളെ സ്വതന്ത്രമാകും. ഇവ മൃഗങ്ങളിലേക്കും മനുഷ്യനിലേക്കും പടരുകയും ചെയ്യും. ആന്ത്രാക്സ് പൊട്ടിപ്പുറപ്പെട്ടത്തിന് സമാനമായിരിക്കും പുതിയ വൈറസ് മനുഷ്യരാശിക്ക് ഭീഷണിയായി അതി തീവ്ര വ്യാപനം നടത്തുകയെന്ന് ഗവേഷകർ പറയുന്നു.

 മഞ്ഞ് ഉരുകിയപ്പോൾ അതിന്റെ അടിയിൽ ഒരു റെയിന്‍ ഡിയറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും പുറത്തു വന്ന വൈറസ് ഒരു കുട്ടിയുടെ ജീവൻ എടുക്കുകയും ഏഴോളം പേരെ അതീവ ഗുരുതരമായ ശാരീരിക അവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്തു.

ഇപ്പോൾ ഈ വൈറസുകൾ ശീതീകരിച്ച നിലയിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവയുടെ അപകടസാധ്യത എത്രത്തോളം രൂക്ഷമാണെന്ന് കണ്ടെത്താൻ കഴിയില്ല. എന്നാൽ ആഗോള താപനം മൂലം മഞ്ഞുരുകുമ്പോൾ ഇവ ഹിമാനികളിൽ നിന്ന് സ്വതന്ത്രമാക്കപ്പെടുകയും മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങൾക്ക് ഭീഷണി ആവുകയും ചെയ്തേക്കാം എന്ന ആശങ്കയിലാണ് ഗവേഷകർ. ഏതായാലും ഇതുമായി ബന്ധപ്പെട്ട പഠനം  ഇപ്പൊഴും പുരോഗമിക്കുകയാണ്.

Exit mobile version