ഒടുവിൽ ചന്ദ്രനും; ഭൂമിയിൽ നിന്ന് ചന്ദ്രൻ അകന്നു പോകുന്നതായി പഠനം; ദിവസങ്ങൾ എണ്ണി ഗവേഷകർ

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ഭൂമിയിൽ നിന്നും ചന്ദ്രൻ അകന്നു പോകുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. ഒരുപറ്റം ബഹിരാകാശ ഗവേഷകരാണ് ഓരോ വർഷവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കൂടിവരുന്നതായി കണ്ടെത്തിയത്.  നാസയുടെ അതി ബൃഹത്തായ അപ്പോളോ ദൗത്യത്തിൽ നിന്നുമാണ് ഇത്തരമൊരു വിവരം ആദ്യമായി ഗവേഷകർക്ക് ലഭിച്ചത്.

ഒടുവിൽ ചന്ദ്രനും; ഭൂമിയിൽ നിന്ന് ചന്ദ്രൻ അകന്നു പോകുന്നതായി പഠനം; ദിവസങ്ങൾ എണ്ണി ഗവേഷകർ 1

അപ്പോളോ 11 , 14 , 15 എന്നീ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ചന്ദ്രന്റെ സ്ഥാനം അളക്കുന്നതിന് ചില ഉപകരണങ്ങൾ നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. ഈ ഉപകരണങ്ങൾ ആണ് ചന്ദ്രന്റെ സ്ഥാനം വ്യത്യാസപ്പെടുന്നതായി കണ്ടെത്തിയത്. ഇതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഓരോ വർഷവും ചന്ദ്രൻ ഒരു നിശ്ചിത ദൂരം അകന്നു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 3.8 cm അകലത്തിലേക്ക് പ്രതിവര്‍ഷം ചന്ദ്രന്‍ നീങ്ങുന്നു എന്നാണ് വിവരം. ഒരിക്കലും ഇത് പെട്ടെന്ന് സംഭവിച്ച ഒരു പ്രതിഭാസമല്ല. മില്ല്യണ്‍ കണക്കിന് വർഷങ്ങളായി ഈ പ്രക്രിയ തുടർന്നു വരികയാണ്. ഇതിന്റെ കാരണവും ഗവേഷകർ തന്നെ വിശദീകരിക്കുന്നുണ്ട്.

ഒടുവിൽ ചന്ദ്രനും; ഭൂമിയിൽ നിന്ന് ചന്ദ്രൻ അകന്നു പോകുന്നതായി പഠനം; ദിവസങ്ങൾ എണ്ണി ഗവേഷകർ 2

ഗുരുത്വാകർഷണം മൂലം കടലുകളെയും സമുദ്രത്തെയും ചന്ദ്രൻ ആകർഷിക്കും. ഇതാണ് വേലിയേറ്റത്തിലേക്ക് നയിക്കുന്നത്. ചന്ദ്രനെ പോലെ തന്നെ സൂര്യനും ആകർഷിക്കുന്നുണ്ട്. ചന്ദ്രൻ ആകർഷിക്കുന്നതിന്റെ ഒപ്പം ഭൂമിയുടെയും ചന്ദ്രന്റെയും അച്ചുതണ്ടുകൾ തമ്മിൽ ഒരു കർഷണവും രൂപപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ താപ  രൂപത്തിലുള്ള ഊർജ്ജം പുറന്തള്ളുന്നു. ഇത് ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താൻ ഇടയാക്കുന്നു. ഇതിന്റെ ഫലമായാണ് ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്നു പോകുന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

Exit mobile version