നിങ്ങളെ കൊതുകുകൾ വിടാതെ പിന്തുടരുന്നതായി തോന്നാരാറുണ്ടോ; എന്നാൽ അതിനൊരു കാരണമുണ്ട്

ചിലർ പറയാറുണ്ട് എവിടെ നിന്നാലും ഓടിച്ചിട്ട് കൊതുക് കുത്തുമെന്ന്. ചിലരെ മാത്രം കൊതുക് ലക്ഷ്യം വയ്ക്കുന്നതായി നമ്മൾ പലപ്പോഴും കണ്ടിട്ടുമുണ്ട്. ഇത് യാദൃശ്ചികം ആണോ. അല്ലെന്നാണ് ശാസ്ത്രം പറയുന്നത്. ഇപ്പോൾ ലഭിക്കുന്ന പഠനമനുസരിച്ച് ചില ആളുകൾക്ക് കൊതുകുകളെ തങ്ങളിലേക്ക് ആകർഷിക്കുവാനുള്ള ഒരു കാന്തിക വലയം അവരുടെ ശരീരത്തിൽ നിലവിലുളുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.  ഇത്തരക്കാരെ മോസ്കിറ്റോ മാഗ്നെറ്റ് എന്ന പേരിട്ടാണ് ശാസ്ത്രം വിളിക്കുന്നത്. ഒരു കാന്തത്തിലേക്ക് ഇരുമ്പ് ആകർഷിക്കപ്പെടുന്നത് പോലെ ഇവരുടെ അടുത്തേക്ക് വളരെ സ്വാഭാവികമായി കൊതുക് ആകർഷിക്കപ്പെടും.

നിങ്ങളെ കൊതുകുകൾ വിടാതെ പിന്തുടരുന്നതായി തോന്നാരാറുണ്ടോ; എന്നാൽ അതിനൊരു കാരണമുണ്ട് 1

ഓരോ വ്യക്തിയുടെയും ശരീരത്തിന് ഓരോ തരം മണമായിരിക്കും ഉണ്ടാവുക. ഇത് കൊതുകിനെ ആ വ്യക്തിയിലേക്ക് ആകർഷിക്കാൻ ഇടയാക്കും. കൊതുകിനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ആളുകൾ അവരുടെ ശരീരത്തിൽ നിന്നും മണമുള്ള ചില രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഉത്തരക്കാർ കൊതുകിന് പ്രിയപ്പെട്ടവരായിരിക്കും. ഈ  രാസവസ്തുക്കളുടെ അളവ് കൂടുതലാണെങ്കിൽ ഏത് ആൾക്കൂട്ടത്തിനിടയിൽ നിന്നും കൊതുക് നിങ്ങളെ തേടിയെത്താം. നിരവധിപേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ചർമ്മത്തിലെ ഗന്ധം ആണ് കൊതുകിനെ ഒരു വ്യക്തിയിലേക്ക് ആകർഷിക്കുന്നതെന്ന് കണ്ടെത്തിയത്.

ഈ പഠനം പറയുന്നത് ചില വ്യക്തികളുടെ ശരീരത്തിൽ ഉയർന്ന അളവിൽ ചില ആസിഡുകൾ ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ്. ഇത് ചർമ്മത്തിന് ഒരു നാച്ചുറൽ മോയ്സ്ചറൈസിങ് പാളി പോലെ പ്രവർത്തിക്കുന്നു. ഓരോ വ്യക്തിയിലും ഇതിന്റെ അളവ് വ്യത്യസ്തമാണ്. ചർമ്മത്തിലുള്ള ആരോഗ്യകരമായ ബാക്ടീരിയകളെ ഈ ആസിഡുകൾ ഹനിക്കുകയും ചർമ്മത്തിൽ ദുർഗന്ധം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് കൊതുകുകളെ ഒരു വ്യക്തിയിലേക്ക് ആകർഷിക്കുന്നതിന്‍റെ കാരണം.

Exit mobile version