മുടി വെട്ടിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പത്താം ക്ലാസ് വിദ്യാർത്ഥികളെ പ്രധാന അധ്യാപിക സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി . കൊല്ലം ജില്ലയിലെ സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് മുടിവെട്ടിയില്ല എന്ന കാരണം പറഞ്ഞ് പ്രധാന അധ്യാപികയായ നസീമ ക്ലാസ്സില്‍ നിന്നും പുറത്താക്കിയത്.
രാവിലെ സ്കൂൾ തുറന്നപ്പോൾ കവാടത്തിൽ തന്നെ നിലനിർപ്പിച്ച പ്രധാന അധ്യാപിക വിദ്യാർത്ഥികളെ സ്കൂളിന്റെ അകത്തേക്ക് കടത്താതെ മടക്കി അയക്കുക ആയിരുന്നു. മുടി വെട്ടിയതിനു ശേഷം മാത്രം സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കയറിയാൽ മതി എന്നാണ് ഇവർ കുട്ടികളോട് നിഷ്കർനിഷ്കർഷിച്ചത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി രക്ഷകർത്താക്കൾ രംഗത്തു വന്നു. പ്രതിഷേധം ശക്തമായതോടെ കുട്ടികളെ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരെ ക്ലാസ്സിൽ കയറ്റാതെ ഓഡിറ്റോറിയത്തിൽ തന്നെ തുടരാന്‍ നിർദ്ദേശിക്കുകയായിരുന്നു . ഉച്ചയ്ക്ക് 12 മണിയായിട്ടും കുട്ടികളെ ക്ലാസിനുള്ളിൽ പ്രവേശിപ്പിച്ചില്ല. ഇതോടെ വീണ്ടും പ്രതിഷേധം ഉയർന്നു.
ഒടുവിൽ പ്രതിഷേധം ശക്തമായതോടെ മറ്റു മാർഗ്ഗമില്ലാതെയാണ് കുട്ടികളെ ക്ലാസിനുള്ളിൽ കയറാൻ അനുവദിക്കുക ആയിരുന്നു. നേരത്തെ വിദ്യാർത്ഥികളോട് മുടിവെട്ടാൻ പറഞ്ഞപ്പോൾ സമയം ആവശ്യമാണ് എന്ന് കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ പ്രധാന അധ്യാപിക ഇത് കേൾക്കാൻ തയ്യാറായില്ല. മുടി വെട്ടിയതിനു ശേഷം മാത്രം ക്ലാസിൽ കയറിയാൽ മതി എന്ന നിലപാടിലായിരുന്നു പ്രധാന അധ്യാപിക എന്ന് വിദ്യാർത്ഥികൾ പറയുന്നു. അതേസമയം സ്കൂൾ അധികൃതരുടെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സമൂഹ മാധ്യമത്തിലും ഈ വിഷയം വലിയ ചര്‍ച്ചയായി മാറി .