വീട് പണിക്കായി മാതാപിതാക്കൾ കരുതി വെച്ചിരുന്ന പണം റമ്മി കളിച്ചു നഷ്ടപ്പെടുത്തി; ഒടുവിൽ അയൽവീടുകളിൽ മോഷണം; യുവാവ് പോലീസ് പിടിയിൽ

ഓൺലൈൻ റമ്മി കളിയിലൂടെ നഷ്ടപ്പെടുത്തിയ പണം വീണ്ടെടുക്കുവാൻ അയൽ വീടുകളിൽ മോഷണം നടത്തിയ യുവാവ് ഒടുവിൽ പോലീസ് പിടിയിലായി.  ഇടുക്കി വണ്ടിപ്പെരിയാർ പുതുലയം സ്വദേശി യാക്കോബ് ആണ് വീടുകളിൽ മോഷണം നടത്തിയതിന് പോലീസ് പിടിയിലാകുന്നത്.  യാക്കൂബ് തന്റെ അയൽവക്കത്തുള്ള വീടുകളിൽ കയറി സ്വർണ്ണം മോഷ്ടിക്കുക ആയിരുന്നു.

വീട് പണിക്കായി മാതാപിതാക്കൾ കരുതി വെച്ചിരുന്ന പണം റമ്മി കളിച്ചു നഷ്ടപ്പെടുത്തി; ഒടുവിൽ അയൽവീടുകളിൽ മോഷണം; യുവാവ് പോലീസ് പിടിയിൽ 1

വീട് പണിയുന്നതിന് വേണ്ടി മാതാപിതാക്കളും മറ്റു ചില അഭ്യുദയ കാംക്ഷകളും നൽകിയ 6 ലക്ഷം രൂപയോളം ആയിരുന്നു യാക്കോബിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. എന്നാൽ അതില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ ഇയാള്‍ റമ്മി കളിയിലൂടെ നഷ്ടപ്പെടുത്തി. ഈ പണം വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് മോഷണത്തിറങ്ങിയത്. വണ്ടിപ്പെരിയാർ തന്നെ ഉള്ള ആറ് വീടുകളിൽ നിന്നായി കഴിഞ്ഞ സ്വർണം മോഷണം പോയിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ വീട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ  അന്വേഷണത്തിലാണ്  പ്രതി പോലീസ് പിടിയിലായത്.

വീട് പണിക്കായി മാതാപിതാക്കൾ കരുതി വെച്ചിരുന്ന പണം റമ്മി കളിച്ചു നഷ്ടപ്പെടുത്തി; ഒടുവിൽ അയൽവീടുകളിൽ മോഷണം; യുവാവ് പോലീസ് പിടിയിൽ 2

മോഷ്ടിച്ച് സ്വർണ്ണം വണ്ടിപ്പെരിയാർ ഉള്ള വിവിധ സ്ഥാപനങ്ങളിൽ പണയം വെച്ചതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേ സമയം ഇതിന് മുന്പ് യാതൊരു കുറ്റകൃത്ത്യത്തിലും ഉള്‍പ്പെട്ടിട്ടില്ലാതിരുന്ന യാക്കൂബ് മോഷണക്കേസില്‍ പോലീസ് പിടിയില്‍ ആയത് നാട്ടുകാരില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.

അതേ സമയം ഓണ്‍ലൈന്‍ റമ്മി കളി നിരോധിക്കണം എന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.     ഓരോ ദിവസവും ഓണ്‍ലൈന്‍ റമ്മി കളികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. പക്ഷേ അധികാരുകളുടെ ഭാഗത്ത് നിന്നുമുള്ള മൌനം തുടരുകയാണ്.  

Exit mobile version