തെരുവ് നായയുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകളാണ് ഇന്ന് മാധ്യമങ്ങൾ നിറയെ. എന്നാൽ നായകളെപ്പോലെ മനുഷ്യനോട് ഇത്രയധികം സ്നേഹവും വിധേയത്വവും പുലർത്തുന്ന മറ്റൊരു ജീവി ഇല്ല. നൂറ്റാണ്ടുകളായി മനുഷ്യന്റെ സന്തതസഹചാരികളാണ് നായകൾ. ഒരു നേരം ആഹാരം കൊടുത്താൽ ജീവിതകാലം മുഴുവൻ അതിന്റെ നന്ദിയും സ്നേഹവും തിരിച്ചു കാട്ടുന്ന അപൂർവ ജന്മങ്ങളാണ് നായകൾ. നായയുടെ സ്നേഹത്തിന്റെ ആഴം വെളിവാക്കുന്ന നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു നായയുടെ ഉടമയോടുള്ള സ്നേഹത്തിന്റെ ആഴം തുറന്നു കാട്ടുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
തന്റെ ഉടമ തന്നെ ഉപേക്ഷിച്ചതാണ് എന്ന് പോലും അറിയാതെ ഒരു നായ ആ വീടിന്റെ മുന്നിൽ കാത്തിരുന്നത് രണ്ടാഴ്ചയോളമാണ്. ഇത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നതും നായയുടെ ദുരിതത്തിന് അറുതി വരുന്നതും.ഡോഗ് റെസ്ക്യൂ സംഘം സംഭവസ്ഥലത്ത് എത്തി നായക്ക് ഭക്ഷണവും വെള്ളവും നൽകുക ആയിരുന്നു. നായയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച അവർ നായയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഈ സംഭവം.
നായയുടെ ഉടമയും കുടുംബവും മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയപ്പോൾ അവർ നായയെ ആ വീട്ടിൽ തന്നെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. പക്ഷേ ഈ വിവരമൊന്നും അറിയാതെ തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി അവൻ അതേ വീട്ടിൽ കാത്തിരുന്നു. ആഹാരവും ഭക്ഷണവും ഇല്ലാതെ രണ്ട് ആഴ്ചക്കാലമാണ് അവന്റെ കാത്തിരിപ്പ് നീണ്ടത്. വീട്ടുകാരോട് വളരെയധികം സ്നേഹമുള്ള നായ ആയിരുന്നു ഇതൊന്നും ആ വീട്ടിൽ രണ്ടു കുട്ടികളോട് വളരെ അടുപ്പത്തിലായിരുന്നു നായ എന്നും അയൽക്കാർ പറയുന്നു.
ആദ്യം തന്നെ രക്ഷിക്കാൻ എത്തിയ റെസ്ക്യൂ സംഘത്തിനോട് സഹകരിക്കാതിരുന്ന അവൻ പിന്നീട് അവരുമായി ഇണങ്ങി. ഇപ്പോൾ ഡോഗ് റെസ്ക്യൂ സംഘം അവന് ഒരു പുതിയ പേരും നൽകി. സാൽവാഡോർ എന്നാണ് അവന്‍റെ പുതിയ പേര്. പുതിയ സാഹചര്യവുമായി അവന്‍ ഇണങ്ങിക്കഴിഞ്ഞുവെന്ന് അവർ അറിയിച്ചു