കണ്ണൂരിൽ പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സമൂഹ മാധ്യമത്തിൽ നിറയുന്നത്. പ്രണയത്തിൽ നിന്ന് പിന്മാറിയാലോ ചതിക്കപ്പെട്ടാലോ കൊല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ഒരു വിഭാഗം ഉയർത്തുന്ന അഭിപ്രായത്തിനെതിരെ സോഷ്യൽ മീഡിയ നിരീക്ഷക ശ്രീജ നെയ്യാറ്റിൻകര പങ്കുവെച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി.
ചതിക്കപ്പെട്ടാൽ കൊല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് പലരും പറയാതെ പറയുന്നതിന് പിന്നിൽ എന്ത് ചിന്താഗതിയാണ് മനുഷ്യനെ നയിക്കുന്നതെന്ന് ശ്രീജ ചോദിക്കുന്നു.13 വർഷങ്ങൾക്ക് മുൻപ് പ്രേമിച്ച വിവാഹം കഴിച്ച പുരുഷനായാൽ ചതിക്കപ്പെട്ട വ്യക്തിയാണ് താൻ. ചതിക്കപ്പെട്ടു എന്ന് മനസ്സിലായ നിമിഷം എഴുത്തിലൂടെ വിവരിക്കാൻ കഴിയില്ല. അവന്റെ ഒപ്പം പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രം വലിച്ചെറിഞ്ഞ് പൊട്ടിച്ചതും നിലത്തിരുന്നു വാവിട്ടു കരഞ്ഞതും ഓർമ്മയുണ്ടെന്ന് ശ്രീജ പറയുന്നു.
മനസ്സിനെ ശാന്തമാക്കുന്നതിന് വേണ്ടി എല്ലാം സംസാരിച്ചത് പുഴയോട് ആയിരുന്നു. പിന്നീട് എറണാകുളം യാത്രയ്ക്കുശേഷം നേരിൽകണ്ട് സംസാരിച്ചപ്പോൾ പിരിയാനുള്ള തീരുമാനമെടുത്തത് താൻ ആയിരുന്നു എന്നും പിരിഞ്ഞ ദിവസം രാത്രി സുഖമായി ഗാഢമായി ഉറങ്ങിയതും ഓർക്കുന്നു എന്നു ശ്രീജ പറയുന്നു. ശരിക്കും അടുത്ത ദിവസം ഉണർന്നപ്പോൾ അത്ഭുതം തോന്നി. കാരണം അവനെ പിരിഞ്ഞു ജീവിക്കാൻ ആകില്ലെന്ന് എപ്പോഴൊക്കെ മനസ്സിൽ തോന്നിയിട്ടുണ്ടായിരുന്നു. എന്നാൽ ചതിക്കപ്പെട്ടു എന്ന് മനസ്സിലായ നിമിഷം അവരെ മനസ്സിൽ നിന്ന് ഇറക്കിവിടാൻ അധിക സമയം വേണ്ട. പക്ഷേ അവർ ഉണ്ടാക്കിയ മുറിവ് മരിക്കുന്നതുവരെ നമ്മളിൽ ഉണ്ടാകും. അത് നമ്മുടെ മാനസികാവസ്ഥയെ പലതരത്തിലും ബാധിക്കുകയും ചെയ്യും. ഇപ്പോൾ 13 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, താന്‍ പുഞ്ചിരിയോടെ ജീവിതം തുടരുന്നുവെന്ന് ശ്രീജ പറയുന്നു.