രാവിലെ നടക്കാൻ ഇറങ്ങിയ യുവാവിനെ കടിച്ച തെരുവ് നായയെ യുവാവ് കീഴ്പ്പെടുത്തിയ സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു. പന്തീരങ്കാവ് പുന്നയൂർക്കുളം സ്വദേശിയായ അബ്ദുൾ നാസർ ആണ് തന്നെ ആക്രമിച്ച നായയെ അതി സാഹസികമായി കീഴ്പ്പെടുത്തിയത്. പക്ഷേ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ആ നായക്ക് പരിശോധനയിൽ പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു എന്നതാണ്. ശനിയാഴ്ച ഈ നായ ചത്തു.
നാസറിനെ നായ കടിച്ച ഉടൻ തന്നെ അദ്ദേഹം അതിനെ വളരെ സാഹസികമായി കീഴ്പെടുത്തുക ആയിരുന്നു. ഇത് വലിയ വാർത്ത ആയിരുന്നു. അപ്പോള്‍ നാസർ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നിരവധി പേർക്ക് നായയുടെ കടി ഏൽക്കുമായിരുന്നു. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നു കണ്ടെത്തിയതോടെ ഈ നായയുമായി അടുത്തിടപഴകിയ എല്ലാവരും തന്നെ വാക്സിൻ എടുക്കണം എന്ന് അധികൃതർ നിഷ്കർഷിച്ചു.
നാസർ നായയെ കീഴ്പ്പപ്പെടുത്തിയ സമയം സഹായിക്കാൻ നിരവധി പേർ ചുറ്റും കൂടിയിരുന്നു. അതുകൊണ്ടുതന്നെ ആ സമയം നിരവധി പേർ നായയുമായി വളരെ അടുത്ത് ഇടപഴകുകയും ചെയ്തു. ഇവരെല്ലാവരും തന്നെ വാക്സിനേഷൻ എടുക്കണമെന്ന് അധികൃതർ പറയുന്നു.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണം ഏറ്റു പരുക്ക് പറ്റിയവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. സർക്കാർ പ്രത്യേകം സോണുകൾ തിരിച്ച് നായകള്‍ക്ക് വാക്സിനേഷൻ എടുക്കുന്ന നടപടികൾ തുടർന്ന് വരികയാണ്. തെരുവ് നായ്ക്കളുടെ വിഷയത്തിൽ സർക്കാരിന്റെ മെല്ലെ പോകൽ നയം വിവിധ കോണുകളിൽ നിന്നും വിമർശനം വിമർശനത്തിന് കാരണമായിരിക്കുകയാണ്. എന്നാൽ നടപടികൾ കൂടുതൽ ഊർജ്ജതമാക്കിയിരിക്കുകയാണെന്നും അധികം വൈകാതെ ഇതിനു പരിഹാരം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു.