ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് നവവധു പണവും സ്വർണവും കവർന്ന് കടന്നു കളഞ്ഞു.വിവാഹം കഴിഞ്ഞ് മൂന്നാം നാളാണ് വധു മുങ്ങിയത്. പിന്നീട് ഫോണിലൂടെ വധുവിനെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് ഇനിയും മേലാൽ തന്നെ വിളിക്കരുതെന്നും നിങ്ങളെ സ്നേഹിക്കാൻ തനിക്ക് കഴിയില്ല എന്നുമാണ്.
തുടർന്ന് ജഡേപൂർ സ്വദേശിയായ അരവിന്ദ് എന്ന യുവാവ് പോലീസിന് പരാതി നൽകി. തുടർന്ന് നടത്തി അന്വേഷണത്തിൽ വിവാഹ തട്ടിപ്പ്കാരിയാണ് വധു എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
നവവധു വരന്‍റെ വീട്ടിൽ ഉണ്ടായിരുന്ന സ്വർണവും പണവും ഉൾപ്പെടെ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തക്ത്തൌലി എന്ന ഗ്രാമത്തിലെ രണ്ട് പുരുഷന്മാർ അരവിന്ദിന് വിവാഹ വാഗ്ദാനം നല്കി ഒരു ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തെ ബീഹാറിന്റെ ഗയ എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി രുചി എന്ന പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഒക്ടോബർ ഒന്നിന് തന്നെ അവിടെയുള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തുകയും ചെയ്തു. ശേഷം അരവിന്ദ് ഭാര്യയുമായി തന്റെ ഗ്രാമത്തിൽ തിരികെ എത്തി. ഒക്ടോബർ നാലിന് ഉറക്കമുണർന്ന അരവിന്ദ് വീട്ടിൽ ഭാര്യയെ കണ്ടില്ല. തുടർന്ന് വീടും പരിസരവും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് വീട്ടിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന 30000 രൂപയും വിവാഹത്തിന്റെ ഭാഗമായി നൽകിയ സ്വർണാഭരണങ്ങളും വസ്ത്രങ്ങളുമുള്‍പ്പടെ മോഷ്ടിച്ച് രുചി രക്ഷപ്പെട്ട വിവരം അറിയുന്നത്. പിന്നീട് ഇദ്ദേഹം പോലീസിൽ പരാതി നൽകി. അധികം വൈകാതെ മോഷ്ടാവിനെ പിടികൂടുമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് വിവാഹ തട്ടിപ്പ് സംഘം ആകാനാണ് സാധ്യത എന്നും പോലീസ് പറഞ്ഞു.