കുറഞ്ഞ വീര്യം ഉള്ള തരത്തിലുള്ള മദ്യം ഉൽപാദിപ്പിക്കുന്നതിന് പുതിയ യൂണിറ്റുകൾ തുടങ്ങാനുള്ള സർക്കാർ നീക്കം തെറ്റാണെന്നും സ്ത്രീകളെയും കുട്ടികളെയും കൂടി മദ്യപാനത്തിലേക്ക് കൊണ്ടുവരാനുള്ള ഉദ്ദേശമാണ് ഇതൊന്നും മദ്യ വിരുദ്ധ സമിതി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പുതിയ നയം ചൂണ്ടിക്കാട്ടിയാണ് മദ്യവിരുദ്ധ സമിതിയുടെ ഈ ആരോപണം.
വ്യക്തി നശിച്ചാലും സർക്കാരിന് പണം മാത്രം മതി.നിലവിൽ ബിവറേജ് മുഖേനയാണ് മദ്യം വിൽക്കാനുള്ള അനുവാദം ഉള്ളത്. എന്നാൽ വീര്യം കുറഞ്ഞ മദ്യം കൂടി വരുന്നതോടെ മറ്റ് രീതിയിലും ഇത് വിൽപ്പന നടത്താൻ സര്‍ക്കാരിന് സാധിക്കും. സർക്കാരിന്റെ ഏറ്റവും പ്രധാന വരുമാന മാർഗ്ഗങ്ങളാണ് മദ്യവും ലോട്ടറിയും. അതുകൊണ്ടു തന്നെ പൊതുജനങ്ങളുടെ മദ്യപാന ആസക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് സർക്കാർ ഇതിലൂടെ കൈക്കൊള്ളുന്നത്. സർക്കാർ ഇപ്പോള്‍ തുറക്കാൻ ആഗ്രഹിക്കുന്നത് മദ്യപാന നേഴ്സറി ആണെന്നും സംഘടന കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസമാണ് കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കുന്ന
യൂണിറ്റുകൾക്ക് പ്രവർത്തിക്കാനുള്ള ചട്ടം നിലവിൽ വന്നതായി മന്ത്രി എം ബീ രാജേഷ് മാധ്യമങ്ങളെ അറിയിച്ചത്. കേരള സ്മാൾ സ്കെയിൽ വൈനറി റൂൾസ് 2022 ആണ് നിയമസഭ അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ധാന്യമൊഴികെ , വാഴപ്പഴം , ചക്ക , മാങ്ങ തുടങ്ങിയ പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതിന് അനുമതി ലഭിച്ചിരുന്നു. ഇതിന് സഹായകമാകുന്ന തരത്തിൽ അബ്കാരി ചട്ടം ഭേദഗതി ചെയ്യുകയും ചെയ്തു. ഈ നടപടിക്കെതിരെയാണ് ഇപ്പോൾ മദ്യ വിരുദ്ധ സമിതി രംഗത്തു വന്നിരിക്കുന്നത് .