സ്മാർട്ട്ഫോൺ വാങ്ങാൻ പണം വേണം; വീട്ടിൽനിന്ന് കിട്ടില്ലെന്ന് ഉറപ്പായതോടെ രക്തം വിൽക്കാൻ ഇറങ്ങിത്തിരിച്ച് 16 കാരി

ഇന്ന് ഏത് പ്രായക്കാരുടെയും ഏറ്റവും പ്രിയപ്പെട്ട ഉപകരണമാണ് സ്മാർട്ട് ഫോണുകൾ. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായി സ്മാർട്ട്ഫോൺ മാറി എന്നു പറഞ്ഞാലും തെറ്റില്ല. എന്നാൽ സ്മാർട്ട്ഫോൺ വാങ്ങാൻ പണം കണ്ടെത്തുന്നതിന് വേണ്ടിഒരു 16 കാരി കണ്ടെത്തിയ മാർഗം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. കുട്ടിയുടെ ഈ പ്രവര്‍ത്തി അറിഞ്ഞ് സൗത്ത് ബംഗാൾ ദിനേശ് പൂരിലെ പോലീസുകാരും ചൈൽഡ് ലൈൻ പ്രവർത്തകരും ശരിക്കും ഞെട്ടി.

സ്മാർട്ട്ഫോൺ വാങ്ങാൻ പണം വേണം; വീട്ടിൽനിന്ന് കിട്ടില്ലെന്ന് ഉറപ്പായതോടെ രക്തം വിൽക്കാൻ ഇറങ്ങിത്തിരിച്ച് 16 കാരി 1

പ്ലസ് ടു വിദ്യാർഥിനിയാണ്സ്മാർട്ട്ഫോൺ വാങ്ങാൻ പണം കണ്ടെത്തുന്നതിന് വേണ്ടി മറ്റാരും തെരഞ്ഞെടുക്കാത്ത ഒരു വഴി സ്വീകരിച്ചത്. 9000 രൂപയുടെ സ്മാർട്ട്ഫോൺ വാങ്ങാനാണ് കുട്ടി തീരുമാനിച്ചിരുന്നത്. വീട്ടിൽ നിന്ന് പണം കിട്ടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഇതോടെ രക്തം വിറ്റ് പണം കണ്ടെത്താൻ അവൾ തീരുമാനിച്ചു. ഇതിനായി അവൾ ബെലൂർ ഗഡിലുള്ള ജില്ലാ ആശുപത്രിയിലെത്തി. താൻ രക്തം ദാനം ചെയ്യാൻ തയ്യാറാണെന്നും പകരമായി 90000 രൂപ തരണമെന്നും കുട്ടി അറിയിച്ചു. ഇതോടെ രക്ത ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നി. അവർ ഉടൻതന്നെ പോലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു.

സ്മാർട്ട്ഫോൺ വാങ്ങാൻ പണം വേണം; വീട്ടിൽനിന്ന് കിട്ടില്ലെന്ന് ഉറപ്പായതോടെ രക്തം വിൽക്കാൻ ഇറങ്ങിത്തിരിച്ച് 16 കാരി 2

അവര്‍ ആശുപതിര്‍യില്‍ എത്തി കുട്ടിയോട് കാര്യങ്ങൾ തിരക്കി. 9000 രൂപയുടെ ഫോൺ തന്റെ സുഹൃത്ത് ഓൺലൈൻ വഴി ഓർഡർ ചെയ്തതാണെന്നും ഇതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് രക്തം വിൽക്കാൻ തീരുമാനിച്ചതെന്നും  കുട്ടി അവരോട് പറഞ്ഞു. വീട്ടിലുള്ളവരോട് കള്ളം പറഞ്ഞാണ് 30 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കുട്ടി സൈക്കിളിൽ എത്തിയത്.

 ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥരോട് കുട്ടി പറഞ്ഞത് സഹോദരന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് രക്തം വിൽക്കാൻ തീരുമാനിച്ചത് എന്നാണ്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ്  അവര്‍ അധികൃതരെ വിവരമറിയിച്ചത്.

Exit mobile version