ആണായാലും പെണ്ണായാലും ആരും ആർക്കും അടിമയല്ല; മാനസികനില തെറ്റിയ ഇവനൊന്നും ജീവിക്കാൻ യോഗ്യതയില്ല; ജനങ്ങളുടെ നികുതി പണത്തിൽ ജയിലുകളിൽ തിന്നു കൊഴുക്കാന്‍ ഇവനെയൊക്കെ വിട്ടുകൊടുക്കുന്ന നിയമമാണ് മാറേണ്ടത്; ഡോക്ടർ അനൂജ ജോസഫ്

കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു പ്രണയം നിരസിച്ചതിന്റെ പേരിൽ പാനൂരിൽ  പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവം. എന്നാൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടി തേപ്പുകാരിയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചിലർ കമന്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ അധ്യാപിക കൂടിയായ ഡോക്ടർ അനുജ ജോസഫ്  സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി.

ആണായാലും പെണ്ണായാലും ആരും ആർക്കും അടിമയല്ല; മാനസികനില തെറ്റിയ ഇവനൊന്നും ജീവിക്കാൻ യോഗ്യതയില്ല; ജനങ്ങളുടെ നികുതി പണത്തിൽ ജയിലുകളിൽ തിന്നു കൊഴുക്കാന്‍ ഇവനെയൊക്കെ വിട്ടുകൊടുക്കുന്ന നിയമമാണ് മാറേണ്ടത്; ഡോക്ടർ അനൂജ ജോസഫ് 1

പ്രണയം നിരസിക്കുന്നതിനോ ഒരു ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് ഇറങ്ങി പോകുന്നതിനോ ഉള്ള സ്വാതന്ത്ര്യം സ്ത്രീക്ക് നിഷേധിച്ചത് ആരാണെന്ന് അവർ ചോദിക്കുന്നു. അവൾ വേണ്ടെന്നു വച്ചിട്ടല്ലേ എന്നും അവൾക്ക് ഇങ്ങനെ തന്നെ വേണമെന്നും ചിന്തിക്കുന്ന നിർഗുണ സമ്പന്നന്മാരും സമ്പന്നക്കൾക്കും ഇപ്പോഴും നാട്ടിൽ ഒരു പഞ്ഞവും സംഭവിച്ചിട്ടില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

സ്നേഹമെന്നും പ്രണയമെന്നും പറഞ്ഞ് ഓരോ കൊലപാതകവും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. 23 വർഷം ഒരു പെൺകുട്ടിയെ പോറ്റി വളർത്തിയ മാതാപിതാക്കളുടെ വേദനയ്ക്ക് ആരാണ് സമാധാനം പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മാനസിക രോഗികൾ നമ്മുടെ സമൂഹത്തിൽ ഒരു ഭയവുമില്ലാതെ മറ്റുള്ളവരുടെ ജീവനെടുക്കാൻ ഇറങ്ങിത്തിരിക്കുന്നത്. ഇത്തരക്കാരെ കയ്രൂരി വിടുന്ന നിയമസംവിധാനമാണ് നമ്മുടെ നാട്ടിൽ  നിലവിലുള്ളതെന്ന് അവർ കുറ്റപ്പെടുത്തുന്നു.

ആണായാലും പെണ്ണായാലും ആരും ആർക്കും അടിമയല്ല; മാനസികനില തെറ്റിയ ഇവനൊന്നും ജീവിക്കാൻ യോഗ്യതയില്ല; ജനങ്ങളുടെ നികുതി പണത്തിൽ ജയിലുകളിൽ തിന്നു കൊഴുക്കാന്‍ ഇവനെയൊക്കെ വിട്ടുകൊടുക്കുന്ന നിയമമാണ് മാറേണ്ടത്; ഡോക്ടർ അനൂജ ജോസഫ് 2

ആർക്കും ആരെയും കൊല്ലാനുള്ള ലൈസൻസ് കൊടുക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. എന്തു സംരക്ഷണമാണ് ജനങ്ങളുടെ ജീവന് ഈ നാട്ടിലുള്ളത്. പ്രണയപ്പകയുടെ പേരിൽ പൊലിഞ്ഞു വീഴുന്ന ഓരോ ജീവനും വിലയുള്ളതാണ്. ആണായാലും പെണ്ണായാലും ആരും ആരുടെയും അടിമയല്ല. മുന്നോട്ടുപോകാൻ കഴിയില്ലെന്ന് തോന്നിയാൽ ഇറങ്ങിപ്പോരാനുള്ള സ്വാതന്ത്ര്യം പോലും തെറ്റാണ് എന്ന് ചിന്തിക്കുന്ന ഒരുകൂട്ടം ആളുകൾ ഉള്ളടത്തോളം കാലം ഇത്തരം ഭ്രാന്തുമായി ഇനിയും പലരും ഇവിടെ അലഞ്ഞു തിരിയുമെന്ന് തനൂജ കുറ്റപ്പെടുത്തുന്നു.

അവന്റെ പ്രണയത്തിനു വേണ്ടി മാത്രമാണോ ആ പെൺകുട്ടി ഈ ഭൂമിയിൽ ജനിച്ചത്. അവൾക്ക് വേറെ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലേ. മാനസിക നില തെറ്റിയ ഇവനൊന്നും ഈ ഭൂമിയിൽ ജീവിക്കാൻ ഒരു യോഗ്യതയുമില്ല. ജനങ്ങളുടെ നികുതിപ്പണത്തിൽ ഇവരെ ജയിലുകളിൽ തിന്നു കൊഴുക്കാന്‍ വിട്ടുകൊടുക്കുന്ന നിയമങ്ങളാണ് മാറേണ്ടത്. ഇനിയും ഒരു ജീവൻ കൂടി ഇത്തരത്തിൽ പൊലിയാൻ അനുവദിച്ചുകൂടാ. പേപിടിച്ച ഇത്തരം ജന്മങ്ങൾ ഒരു ദയയും അർഹിക്കുന്നില്ലെന്നും അനുജ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Exit mobile version