സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള രണ്ടു സുഹൃത്തുക്കളാണ് ജാസിയും ആഷിയും. ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്. എന്നാൽ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വളരെ വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ജാസിയും പാലക്കാട് സ്വദേശിയായ ആഷിക്കും ഷാർജയിൽ അൽനാഥയിൽ ആണ് താമസിച്ചിരുന്നത്.
എന്നാൽ ആസിക്ക് ഒരു പെൺകുട്ടിയുമായി സൗഹൃദം ഉണ്ടായതാണ് പിരിയാൻ കാരണമെന്ന് പറയപ്പെടുന്നു. ആസിയെ കാണുന്നതിന് വേണ്ടി അവന്റെ പുതിയ പെൺ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ ഇരുവരും ചേർന്ന് മറന്നിരിക്കുകയായിരുന്നു എന്നാണ് ജാസി പറയുന്നത്. അതേസമയം തന്റെ കാര്യത്തിൽ ജാസി അമിതമായി ഇടപെടുന്നതായും തന്റെ അമ്മ നാട്ടിൽനിന്ന് വിളിച്ചപ്പോൾ നാട്ടിലേക്കു പോകാൻ ശ്രമിച്ച തന്നോട് എതിർത്തതായും ആസി പറയുന്നു.
നാട്ടിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരൻ ആയിരുന്നു ആഷി. ആഷി പങ്കെടുക്കുന്ന ഫുട്ബോൾ മത്സരം കാണാൻ ജാസി പതിവായി എത്താറുണ്ടായിരുന്നു. അവിടെ വെച്ചുള്ള പരിചയമാണ് ഇരുവരുടെയും സൗഹൃദത്തിന് നിദാനം. പിന്നീട് ജാസി യുഎഇയിലെത്തി. ദുബായിലെ ഒരു ജ്വല്ലറിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ലഭിച്ചു. തുടർന്ന് ആഷിക് വിസിറ്റിംഗ് വിസ അയച്ചു കൊടുത്തു യുഎഇയിൽ എത്തിച്ചു. യൂ എ ഈയില്‍ എത്തിയ ആഷി പിന്നീട് ജാസിയുടെ ഒപ്പം ആണ് താമസിച്ചിരുന്നത്. ആഷിക് പിന്നീട് അബുദാബിയിൽ ഒരു ഹൈപ്പർമാർക്കറ്റിൽ ജോലി ലഭിച്ചു. തുടർന്ന് ആഷി അങ്ങോട്ടേക്ക് പോയി. എന്നാൽ ആഷിയോട് തിരികെയെത്താൻ ജാസി നിർബന്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ആഷി ജാസിയുടെ അടുത്തേക്ക് മടങ്ങിയെത്തി. ഇരുവരുടെയും tiktok വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്നതിനിടെയാണ് ഇരുവരുടെയും വേർപിരിയൻ.