ശാസ്ത്രം പുരോഗമിച്ച നാൾ മുതൽ തന്നെ മനുഷ്യനെ കുഴക്കുന്ന കാര്യമാണ് അനന്തകോടി നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ എവിടെയെങ്കിലും ജീവൻ തുടിക്കുന്നുണ്ടോ എന്ന ചിന്ത. സയൻസ് ഇത്രത്തോളം പുരോഗമിച്ചിട്ടും നമുക്ക് ചുറ്റുമുള്ള സഹസ്രകോടി നക്ഷത്രങ്ങളെയും ഗോള സമൂഹങ്ങളെയും കുറിച്ച് കുന്നിക്കുരുവോളം പോലും മനസ്സിലാക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ ചിന്താശേഷിക്ക് ലക്ഷക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഗോളങ്ങളിലേക്ക് എത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ ഉള്ള ശേഷി ഇല്ല എന്നതാണ് സത്യം.
അപ്പോഴും പറക്കും തളികകളെ കണ്ടിട്ടുണ്ടെന്നും അന്യഗ്രഹ ജീവികൾ തങ്ങളെ സഹായിച്ചുവെന്നും അവകാശപ്പെട്ടു കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. അനുഗ്രഹ ജീവികൾ തങ്ങളെ ആക്രമിച്ചതായും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു ഗർഭിണിയാക്കിയെന്നും ഉള്ള അവകാശവാദങ്ങളുമായി പലരും രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ അതിനൊന്നും തന്നെ ശാസ്ത്രീയമായ അടിത്തറ ഇല്ല. എന്നാൽ ഈ രഹസ്യത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് നാസ.
പറക്കും തളികകളെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും അന്വേഷണം നടത്തുന്നതിനുവേണ്ടി 16 അംഗ ടീമിനെ നാസ സജ്ജമാക്കി എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. 9 മാസം നീണ്ടുനിൽക്കുന്ന അതീവ സ്വതന്ത്രമായ ഒരു പഠനമാണ് നാസ ഉദ്ദേശിച്ചിരിക്കുന്നത്. ഇതോടെ കേവലം കെട്ടുകഥകൾക്കപ്പുറം ഒരു ശാസ്ത്ര സത്യം എന്ന യാഥാർത്ഥ്യത്തിലേക്ക് അന്യഗ്രഹജീവികൾ എന്ന വിഷയം പരിണമിക്കും എന്ന പ്രതീക്ഷയിലാണ് ലോകം.
അടുത്തിടെ അന്യഗ്രഹജീവികളുടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് പെന്റഗൺ ചില വാർത്തകൾ പുറത്തുവിട്ടത് ഞെട്ടലോടെയാണ് ലോകം കേട്ടത്. അമേരിക്കൻ വൈമാനികൾ പറക്കും തളികകൾ കണ്ടിട്ടുണ്ടെന്നും പെന്റഗൺ സ്ഥിരീകരിച്ചു. മനുഷ്യന്റെ ശാസ്ത്രതത്വങ്ങളെ മുഴുവൻ ഉല്ലംഘിച്ചുകൊണ്ട് വളരെ വേഗത്തിൽ സഞ്ചരിക്കുകയും ആകാശത്തുവച്ചതന്നെ ദിശ മാറുന്നതിനും മറ്റും ശേഷിയുമുള്ള വ്യത്യസ്തമായ വലിപ്പവും രൂപവും ഉള്ള ആകാശ യാനങ്ങളെ കണ്ടിട്ടുണ്ടെന്ന പെന്‍റഗണിന്റെ സ്ഥിരീകരണം പറക്കും കളികൾ എന്ന ശാസ്ത്ര സത്യത്തിലേക്കാണ് നാസ സഞ്ചരിക്കാൻ തുടങ്ങുന്നു എന്ന് സൂചനയായി അന്നേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നാസയുടെ ഈ ഉദ്യമം ലോകചരിത്രത്തിൽ തന്നെ ഏറ്റവും നിർണായകമായ കണ്ടെത്തലുമായി മാറിയേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മഹാപ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കാണോ,അധികം വൈകാതെ അതിന് ഉത്തരം കിട്ടും എന്ന് പ്രത്യാശിക്കാം.