ഋഷി സുനക് ഒരു ബ്രിട്ടീഷുകാരനാണ്; ഇന്ത്യ അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കുന്നത് തെറ്റാണ്; ജാതിക്കും മതത്തിനും അപ്പുറം ഒരു രാജ്യത്തിന് വേണ്ടത് മികവും കഴിവുമാണെന്ന് അവർ തിരിച്ചറിഞ്ഞു; ശശി തരൂർ

ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ വലിയ ആവേശമാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം പ്രകടിപ്പിച്ചത്. ഇത് ചരിത്രത്തിന്റെ കാവ്യ നീതിയാണ് എന്ന് പോലും ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചു. എന്നാൽ ഈ വിഷയത്തിൽ വളരെ വേറിട്ട ഒരു അഭിപ്രായപ്രകടനമാണ് വിശ്വ പൗരനും എംപിയുമായ ശശി തരൂർ പ്രകടിപ്പിച്ചത്.

ഋഷി സുനക് ഒരു ബ്രിട്ടീഷുകാരനാണ്; ഇന്ത്യ അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കുന്നത് തെറ്റാണ്; ജാതിക്കും മതത്തിനും അപ്പുറം ഒരു രാജ്യത്തിന് വേണ്ടത് മികവും കഴിവുമാണെന്ന് അവർ തിരിച്ചറിഞ്ഞു; ശശി തരൂർ 1

ബ്രിട്ടൻ അതിന്‍റെ ചരിത്രാതീതമായ വംശീയതയെ മറികടന്നു എന്ന് ചൂണ്ടിക്കാട്ടിയ  അദ്ദേഹം ഇത് അത്ഭുത സംഭവവികാസം ആണെന്നും അഭിപ്രായപ്പെട്ടു. ഒരു ഇന്ത്യൻ വംശജനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആക്കിയ തീരുമാനം അസാധാരണമാണ്. ഇതിലൂടെ അവർ വര്‍ഗ വിവേചനത്തെ മറികടന്നിരിക്കുകയാണ്. ഋഷി സുനക് ഇംഗ്ലീഷ് അല്ലെങ്കിൽ ആംഗ്ലോ സാക്സൺ വംശജൻ അല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. 85 ശതമാനം ആളുകളും വെള്ളക്കാരായ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പഥത്തിൽ എത്തിയിരിക്കുന്ന തവിട്ടു നിറമുള്ള വ്യക്തിയാണ് ഋഷി സുനക് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ഋഷി സുനക് ഒരു ബ്രിട്ടീഷുകാരനാണ്; ഇന്ത്യ അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കുന്നത് തെറ്റാണ്; ജാതിക്കും മതത്തിനും അപ്പുറം ഒരു രാജ്യത്തിന് വേണ്ടത് മികവും കഴിവുമാണെന്ന് അവർ തിരിച്ചറിഞ്ഞു; ശശി തരൂർ 2

 ഋഷി സുനക് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ആളാണ്. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായാണ് ബ്രിട്ടൻ കണക്കാക്കുന്നത്,  എന്നാൽ അവർ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തി ഹിന്ദു മതം പിന്തുടരുന്ന ആളാണ്. അദ്ദേഹം ചാൻസലറായി പ്രതിജ്ഞ ചെയ്തത് ഭഗവത്ഗീതയിൽ കൈവച്ചാണ്. വംശീയതയുടെ പേരില്‍ ഒരുകാലത്ത് ചീത്തപ്പേര് കേട്ട ഒരു രാജ്യം ഇത്രത്തോളം മാറി എന്നത് ചെറിയ കാര്യമല്ല. 2015ലാണ് ഋഷി സുനക് ചാൻസലറായി അധികാരം ഏൽക്കുന്നത്.  ഏഴു വർഷത്തിനകം പ്രധാനമന്ത്രിയുമായി എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്.

 ബ്രിട്ടൻ അവരുടെ വംശീയതയെ മറികടന്നു. മറ്റു മതവിഭാഗങ്ങളെ ഉൾക്കൊള്ളാനും അംഗീകരിക്കാനും അവർ മനസ്സു കാണിച്ചു. എല്ലാത്തിലും ഉപരി യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അവർ ആളുകളെ തിരഞ്ഞെടുക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കാരണം സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യാൻ ഋഷി സുനകിന്  അസാമാന്യ കഴിവുണ്ട്. ഇന്നത്തെ ബ്രിട്ടന്റെ സാഹചര്യത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ഋഷി സുനക്. ജാതിക്കും മതത്തിനും അപ്പുറം ഒരു രാജ്യത്തിന് വേണ്ടത് മികവും കഴിവും ആണെന്ന് അവർ തിരിച്ചറിഞ്ഞു.

 ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയത് കൊണ്ട് അദ്ദേഹത്തിൽനിന്നും എന്തെങ്കിലും ഇളവ് ഇന്ത്യയുമായുള്ള ബന്ധത്തിൽ പ്രതീക്ഷിക്കുന്നത് ശരിയല്ല. കാരണം അദ്ദേഹം ഒരു ബ്രിട്ടീഷുകാരനാണ്. ബ്രിട്ടന്റെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല. ഇന്ത്യയിൽ വേരുകൾ ഉണ്ട് എന്ന് കരുതി അദ്ദേഹത്തിൽനിന്നും മറ്റൊന്നും ആഗ്രഹിക്കേണ്ടതില്ല എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

Exit mobile version