ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുമ്പോൾ ഇത് കാലം കാത്തുവെച്ച കാവ്യനീതി

 ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയാകുന്നു എന്നത് ഏറ്റവും അവിസ്മരണീയ മുഹൂർത്തങ്ങളിൽ ഒന്നായാണ് ലോകം കാണുന്നത്. ഒരുകാലത്ത് ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന രാജ്യത്തിന്റെ തലപ്പത്ത് ഒരു ഇന്ത്യൻ വംശജന്‍ എത്തുക എന്നതിനെ കാലം കാത്തു വച്ച കാവ്യ നീതി എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാൻ കഴിയില്ല.  പഞ്ചാബിൽ വേരുകൾ ഉള്ള ഋഷി സുനക് ബ്രിട്ടന്റെ അധികാര പദവിയിലേക്ക് എത്തുക എന്നത് ഏറെ പ്രതീക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്.

ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുമ്പോൾ ഇത് കാലം കാത്തുവെച്ച കാവ്യനീതി 1

യാഷ് വീർ – ഉഷാ സുനക് എന്നിവരുടെ മകനായി 1980 മെയ് 12ന് സതാംപട്നിലാണ് ഋഷി സുനക് ജനിക്കുന്നത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പൂർവികർ എല്ലാവരുംതന്നെ  ഇന്ത്യയിൽ നിന്ന് ബ്രിട്ടനിൽ കുടിയേറി പാർത്തവരാണ്. പഠനത്തിനു ശേഷം ഗോൾസ്മാൻ സാക്ഷസ് ബാങ്കിൽ അനലിസ്റ്റ് ആയി ഇദ്ദേഹം ജോലിക്ക് പ്രവേശിച്ചു. അതിനു ശേഷം അദ്ദേഹം ഇതേ സ്ഥാപനത്തിൽ തന്നെ വിവിധ തസ്തികകളിൽ ജോലി നോക്കി. ഇൻഫോസിസിന്റെ സ്ഥാപകനായ നാരായണമൂർത്തിയുടെയും എഴുത്തുകാരി ആയ സുധാമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഋഷിയുടെയും അക്ഷതയുടെയും പ്രണയ വിവാഹം ആയിരുന്നു.

ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുമ്പോൾ ഇത് കാലം കാത്തുവെച്ച കാവ്യനീതി 2

ഋഷി സുനക് രാഷ്ട്രീയത്തില്‍  പാർട്ടിയിൽ പ്രവേശിക്കുന്നത് കൺസർവേറ്റീവ് പാർട്ടിയിലൂടെയാണ്. 2015 ലാണ് ആദ്യമായി ഋഷി സുനക് എംപി ആയി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട്  2017ലും 19ലും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.  2018 ജനുവരിയിലാണ് അദ്ദേഹം ആദ്യമായി മന്ത്രിയാകുന്നത്.  2020 ൽ ഋഷി ധനമന്ത്രിയായി ചുമതലയേറ്റു. പിന്നീട് ജൂലൈയിൽ രാജിവയ്ക്കുന്നത് വരെ അദ്ദേഹം അതേ സ്ഥാനത്തു തുടർന്നു. അദ്ദേഹത്തിന് 700 ദശലക്ഷം പൌണ്ടിന്റെ ആസ്തി ഉണ്ടെന്നാണ് ഏകദേശ കണക്ക്.  ഇത് കൂടാതെ നിരവധി സ്ഥലങ്ങളിൽ സ്വത്ത് വകകളുമുണ്ട്. ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ 222 ആം സ്ഥാനത്താണ് ഋഷി സുനക്.

Exit mobile version