കണ്ണില്ലാത്ത ക്രൂരത; രക്തം വാർന്നൊഴുകി  സഹായത്തിനു വേണ്ടി കേണപേക്ഷിക്കുമ്പോള്‍,  ചുറ്റും കൂടിയ നാട്ടുകാർക്ക് ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനായിരുന്നു തിടുക്കം; സംഭവം ഇങ്ങനെ

രക്തം വാർന്നൊഴുകി സഹായം അഭ്യർത്ഥിച്ച് കേഴുന്ന 12 കാരിയോട് പ്രദേശ വാസികൾ കാണിച്ചത് കണ്ണില്ലാത്ത ക്രൂരത. ഉത്തർ പ്രദേശിലെ കനോജിലാണ് മനസ്സാക്ഷി മരവിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

കണ്ണില്ലാത്ത ക്രൂരത; രക്തം വാർന്നൊഴുകി  സഹായത്തിനു വേണ്ടി കേണപേക്ഷിക്കുമ്പോള്‍,  ചുറ്റും കൂടിയ നാട്ടുകാർക്ക് ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനായിരുന്നു തിടുക്കം; സംഭവം ഇങ്ങനെ 1

കൂട്ട മാനഭംഗത്തിനിരയായി പരിക്കു പറ്റി രക്തം വാര്‍ന്നൊന്നൊഴുകുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കാൻ ആയിരുന്നു അവിടെ കൂടിയ പ്രദേശവാസികൾ ശ്രമിച്ചത്. കൂട്ട ബലാൽസംഗത്തിനിരയായ പെൺകുട്ടികളുടെ തലയിൽ ഉൾപ്പെടെ നിരവധി മുറിവുകളാണ് ഉള്ളത്. പരുക്ക് പറ്റിയ കുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തനിക്ക് ചുറ്റും കൂടി നിൽക്കുന്നവരോട് കൈ ഉയർത്തി രക്ഷിക്കാനായി കേഴുന്ന കുട്ടിയെ ദൃശ്യങ്ങളിൽ കാണാം. പക്ഷേ കുട്ടിയെ സഹായിക്കുന്നതിന്
പകരം ആളുകൾ ചുറ്റും കൂടി നിന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനായിരുന്നു തിടുക്കം കാട്ടിയത്. ചുറ്റും കൂടി നിന്നവരില്‍ ആരോ സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതു വീഡിയോയില്‍  കേൾക്കാം. അപ്പോഴും ആരും തന്നെ കുട്ടിയെ സഹായിക്കാനായി മുന്നോട്ടു വന്നില്ല. പിന്നീട് ഏറെ സമയത്തിന് ശേഷം പോലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആദ്യം ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചതെങ്കിലും പരുക്കുകൾ ഗുരുതരമായതുകൊണ്ട് കൂടുതൽ സജ്ജീകരണങ്ങൾ ഉള്ള കാൺപൂരിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഈ കേസിൽ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ ഭാഗത്തു നിന്നും അനുഭാവപൂർവ്വമുള്ള സമീപനം അല്ല ലഭിക്കുന്നതെന്നു കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

Exit mobile version