കഴിഞ്ഞ കുറച്ചു നാളുകളായി നവ മാധ്യമങ്ങളിൽ സജീവമാണ് നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തും പലരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താറുണ്ട് . ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് നിരന്തരം ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര . തന്‍റെ സ്വന്തം youtube ചാനലിലൂടെയും ഇതര മാധ്യമങ്ങളിൽ അതിഥിയായി എത്തുമ്പോഴും ദിലീപിനെതിരെ രൂക്ഷമായ വിമർശനമാണ് ബൈജു കൊട്ടാരക്കര നടത്താറുള്ളത്. എന്നാൽ പരിധി വിട്ടു പോയ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹത്തെ കോടതിയിൽ എത്തിച്ചിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തി എന്ന കേസിലാണ് ബൈജു കൊട്ടാരക്കര നേരിട്ട് കോടതിയിൽ ഹാജരായത്. രൂക്ഷമായ വിമര്‍ശനമാണ് ബൈജു കൊട്ടാരക്കരയ്ക്ക് കോടതിയില്‍ നിന്നും കെല്‍ക്കേണ്ടി വന്നത്. പൊതുജന ശ്രദ്ധ കിട്ടുന്നതിന് വേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങൾ അല്ല വിളിച്ചു പറയേണ്ടതെന്ന് ഹൈക്കോടതി ബൈജു കൊട്ടാരക്കര പറഞ്ഞു. ഇതോടെ താൻ ഈ വിഷയവുമായി ബന്ധപ്പെട്ട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് ബൈജു കൊട്ടാരക്കര കോടതി അറിയിക്കുകയും ചെയ്തു . തുടർന്ന് ഈ കേസ് കോടതി പതിനഞ്ചാം തീയതിയിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.
താൻ ഒരിക്കലും വിചാരണ കോടതി ജഡ്ജിയെ അപമാനിക്കുന്നതിന് വേണ്ടിയോ ജുഡീഷ്യറിയെ അതിക്ഷേപിക്കുന്നതിന് വേണ്ടിയോ ശ്രമിച്ചിട്ടില്ലെന്ന് നേരത്തെ തന്നെ ബൈജു കൊട്ടാരക്കര കോടതിയിൽ പറഞ്ഞിരുന്നു . മാപ്പപേക്ഷ രേഖാമൂലം സമർപ്പിക്കുന്നതിന് ബൈജു കൊട്ടാരക്കരയോട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു.