അതി ക്രൂരമായി കുത്തി പരിക്ക് ഏൽപ്പിച്ചതിനു ശേഷം ഭർത്താവ് ഭാര്യയെ ജീവനോടെ കുഴിച്ചു മൂടി. 42 കാരിയായ സൂക്ക് ആനിനെയാണ് ഇവരുടെ ഭർത്താവ് അതിക്രൂരമായി കുത്തി പരിക്ക് ഏൽപ്പിച്ചതിനു ശേഷം വനത്തിന്റെ നടുക്ക് കൊണ്ടു പോയി ജീവനോടെ കുഴിച്ചു മൂടുക ആയിരുന്നു. എന്നാൽ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും അത്ഭുതകരമായി സ്വയം മണ്ണ് നീക്കി യുവതി പുറത്ത് കടക്കുക ആയിരുന്നു. വാഷിംഗ് ടണ്ണിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ആരങ്ങേറിയത്.
യുവതിയെ വീട്ടിൽ നിന്നും ബലമായി പിടിച്ചു കെട്ടിക്കൊണ്ടാണ് ഭർത്താവ് കടത്തിക്കൊണ്ടു പോയത്. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ യുവതിയുടെ വായ ടേപ്പ് കൊണ്ട് മൂടിയതിനു ശേഷം ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കുത്തി പരിക്ക് പരിക്കേൽപ്പിക്കുക ആയിരുന്നു. പിന്നീട് യുവതിയെയും കൊണ്ട് വനത്തിന്റെ നടുവിലേക്ക് വാഹനം ഓടിച്ചുകൊണ്ട് പോയി. പിന്നീട് കാടിനു നടുവിൽ കുഴിയെടുത്ത് യുവതിയെ അതിലിട്ട് മൂടുക ആയിരുന്നു.
എന്നാൽ അല്പസമയത്തിനകം ബോധം തിരിച്ചു കിട്ടിയ യുവതി കുഴിയിലെ മണ്ണ് മാറ്റി സ്വയം പുറത്തു കടക്കുകയായിരുന്നു. ഇവര്‍ തന്റെ കൈവശമുണ്ടായിരുന്ന സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. ഇവരുടെ ഭർത്താവ് ചായ് ക്യോന്‍ ആനിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വളരെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍, എന്നു തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.