തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടനെന്നും മുഴുക്കുടിയൻ എന്നും  വിളിക്കുന്നത് തികഞ്ഞ ക്രൂരത; ഹൈക്കോടതി

യാതൊരു തെളിവും ഇല്ലാതെ ഭർത്താവിനെ സ്ത്രീലമ്പടനെന്നും മുഴുക്കുടിയിൽ എന്നും വിളിക്കുന്നത് വിവാഹ ബന്ധത്തിൽ വളരെ വലിയ ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നു . പൂനയിൽ നിന്നുള്ള ദമ്പതികൾക്ക് വിവാഹ മോചനം അനുവദിച്ചു കൊണ്ടുള്ള കുടുംബ കോടതിയുടെ വിധി ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടനെന്നും മുഴുക്കുടിയൻ എന്നും  വിളിക്കുന്നത് തികഞ്ഞ ക്രൂരത; ഹൈക്കോടതി 1

 തന്റെ ഭർത്താവ് ഒരു സ്ത്രീ ലമ്പടനും മുഴുക്കുടിയനും ആണെന്നും അതുകൊണ്ടുതന്നെ തനിക്ക് ദാമ്പത്യപരമായ അവകാശങ്ങൾ നിഷേധിച്ചത് കൊണ്ടാണ് താൻ ഭർത്താവിനെ വിട്ടു പോയതൊന്നും ഭാര്യ കോടതിയിൽ വാദിച്ചു. എന്നാൽ ഭര്‍ത്താവിനെതിരെ ഭാര്യ ഉന്നയിക്കുന്നത് കേവലം ആരോപണങ്ങൾ മാത്രമാണെന്നും അതിനെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ അവര്‍ പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. തെളിവുകൾ ഒന്നും നിരത്താതെ ഭർത്താവിനെ സ്ത്രീ ലംബടന്‍ എന്നും മുഴുക്കുടിയൻ എന്നും വിശേഷിപ്പിക്കുന്നത് തികഞ്ഞ ക്രൂരതയാണ് . ഇത് പൊറുക്കാനാവുന്നതല്ല . ഇവരുടെ ഭര്‍ത്താവ് സൈന്യത്തില്‍ ഉന്നതമായ് ജോലിയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. മേജർ റാങ്കിൽ നിന്നും വിരമിച്ച അദ്ദേഹത്തിന് സമൂഹത്തിലുള്ള സ്ഥാനം വളരെ ഉന്നതമാണ്. എന്നാൽ അതിന് കളങ്കം വരുത്തുന്നതാണ് ഭാര്യയുടെ ഈ നടപടി. അതിനാൽ ഇത് വിവാഹബന്ധത്തിലെ ക്രൂരതയായി കണ്ട് ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹ മോചനം അനുസരിച്ച് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ച വിധി ശരിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാര്യ തന്നെയും മക്കളെയും വിട്ടുപോയെന്ന് കാണിച്ചു ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം ഉള്ളത് .

Exit mobile version