മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാത്ത കലാകാരനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ അകാല വിയോഗം മലയാളിയെ ഒന്നടങ്കം വേദനയിലാഴ്ത്തുന്നതായിരുന്നു. ഇപ്പോഴിതാ തന്റെ പിതാവിന്റെ ഓർമ്മകൾ പങ്കു വച്ചു കൊണ്ട് മകൾ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
തന്റെ അച്ഛന്റെ ആത്മാവ് എപ്പോഴും തന്റെ അമ്മയുടെ ഒപ്പം ഉണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. മരിക്കുന്നതിനു മുൻപ് അച്ഛൻ തന്നോട് പറഞ്ഞത് നന്നായി പഠിക്കണമെന്നും എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നുമാണ്. അച്ഛന് കൊടുത്ത വാക്ക് പാലിക്കണം. ആൺകുട്ടികളെപ്പോലെ നല്ല ധൈര്യം വേണം എന്ന് പറയാറുണ്ട്. കുടുംബത്തിലെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണമെന്നും കാര്യപ്രാപ്തി വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞതെന്ന് ചിന്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇങ്ങനെ ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നോ എന്ന് തോന്നിയിരുന്നു.
തന്റെ പിതാവിന്നു കുടുംബത്തേക്കാൾ ഇഷ്ടം കൂട്ടുകാരോടാണ് എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ വീട്ടിൽ എത്തുന്ന അദ്ദേഹത്തിന് എപ്പോഴും താനായിരുന്നു കൂട്ടുകാരൻ. കുടുംബം കഴിഞ്ഞിട്ട് മാത്രമേ അദ്ദേഹത്തിന് എന്തുമുണ്ടായിരുന്നു.
വളരെ പതുക്കെയാണ് അച്ഛന്‍ മരിച്ചു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ
കഴിഞ്ഞത്. അദ്ദേഹത്തിന്‍റെ മരണശേഷം ആയിരുന്നു പരീക്ഷ നടന്നത്. എന്നാൽ അദ്ദേഹം ലൊക്കേഷനിൽ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ് താണ്‍ ആ പരീക്ഷ എഴുതിയതൊന്നും മകൾ പറയുന്നു.
അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ വീടിന് പുറത്ത് ഇറങ്ങിയിട്ടില്ല. അദ്ദേഹം ജീവിച്ചിരുന്നപ്പോഴും അദ്ദേഹത്തിന്റെ ഒപ്പമല്ലാതെ അമ്മ വീടിന്റെ പുറത്തു പോകാറുണ്ടായിരുന്നില്ല. അമ്മയുടെ സപ്പോർട്ട് ആണ് തന്റെ ബലം. കലാഭവന്‍ മണി മരിച്ചതിന് ശേഷം വീട്ടിൽ നോൺവെജ് പാകം ചെയ്തിട്ടില്ലെന്നും മകൾ പറയുന്നു.