ഡോവ് ഉൾപ്പെടെയുള്ള 5 ജനപ്രിയ ബ്രാൻഡുകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു

ക്യാൻസറിന് പോലും കാരണമായേക്കാവുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിന്റെ  അടിസ്ഥാനത്തില്‍ ജനപ്രിയ ബ്രാന്‍റുകളായ ഡോവ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ ഷാമ്പൂ ഉൽപ്പന്നങ്ങൾ തിരികെ വിളിച്ചു. ഈ ഉത്പ്പന്നങ്ങളില്‍ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ബെൻസീൻ എന്ന് പേരുള്ള രാസവസ്തു അടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്.

ഡോവ് ഉൾപ്പെടെയുള്ള 5 ജനപ്രിയ ബ്രാൻഡുകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു 1

ഏറോസോൾ ഡ്രൈ ഷാംപൂ നിർമ്മിക്കുന്ന നെക്സസ് , ടിഗി , ട്രസ്റ്റ് മി എന്നു തുടങ്ങി 2021 ഒക്ടോബറിന് മുൻപ് നിര്‍മിച്ച  ഉൽപ്പന്നങ്ങളാണ് ഇപ്പോൾ തിരികെ വിളിച്ചിരിക്കുന്നത്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ബെൻസീനിന്റെ അളവ് എത്രയാണെന്ന് ഇതുവരെ അധികൃതർ പുറത്തു വിട്ടിട്ടില്ല. ബെൻസീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ബ്ലഡ് ക്യാൻസറിന് കാരണമായേക്കാമെന്ന് നേരത്തെ തന്നെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതാണ്.

ജനപ്രിയ ഉത്പ്പന്നങ്ങളില്‍ വിഷാംശം കണ്ടെത്തിയെന്ന വാർത്ത സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ തന്നെ മാര്‍ക്കറ്റില്‍ നിരവധി ആവശ്യക്കാരുള്ള ജനപ്രിയ ബ്രാൻഡുകളായ ജോൺസൺ ആൻഡ് ജോൺസൺസ്,  ന്യൂട്രിജന ,  എഡ്ജ്വൽ കമ്പനികളുടെ ഉള്‍പ്പടെ നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

നേരത്തെയും ഏറോസോൾ ഡ്രൈവ് ഷാംപൂവിൽ ബെൻസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനി ഈ ഉൽപ്പന്നങ്ങൾ മുൻപും തിരിച്ചു വിളിച്ചിട്ടുണ്ട്.  മനുഷ്യന്‍ ദൈനം ദിനം ഉപയോഗിയ്ക്കുന്ന ഉത്പ്പന്നങ്ങളില്‍ ദോഷകരമായ ഒരു പദാർത്ഥവും ഉപയോഗിക്കാൻ പാടില്ല എന്ന് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് സ്വകാര്യ കമ്പനികളുടെ ഈ നടപടി.  അധികൃതരുടെ ഭാഗത്ത് നിന്നും ഉള്ള കുറ്റകരമായ അനാസ്ഥയാണ് കമ്പനികളെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ്.   

Exit mobile version