54 കാരിയായ സ്ത്രീയെ പെരുമ്പാമ്പ് ഉടലോടെ വിഴുങ്ങി. പിന്നീട് പാമ്പിന്റെ വയറു കീറിയാണ് ഇവരുടെ മൃത ശരീരത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹ മാധ്യമനങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്തോനേഷ്യയിലാണ് സംഭവം.
ജഹ്റ എന്ന പേരുള്ള സ്ത്രീ കഴിഞ്ഞ ഞായറാഴ്ചയാണ് ജാംബി പ്രദേശത്ത് ഉള്ള റബ്ബര്‍ തോട്ടത്തില്‍ പാല് ശേഖരിക്കുന്നതിന് വേണ്ടി പോയത്. പോയി ഏറെ നേരം കഴിഞ്ഞിട്ടും ഇവർ വീട്ടിൽ മടങ്ങി എത്തിയില്ല. ഇതോടെ ആശങ്കയിലായ ഭര്‍ത്താവ് ഇവര്‍ക്കായി തിരച്ചില്‍ നടത്തി. തുടർന്ന് പ്രദേശവാസികളേയും കൂട്ടി തോട്ടത്തിലും പരിസര പ്രദേശത്തും വിശദമായ അന്വേഷണം നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ റബർ തോട്ടത്തിന്‍റെ ഒഴിഞ്ഞ കോണില്‍ നിന്നും ഇവരുടെ ചെരുപ്പുകളും , ജാക്കറ്റും , ശിരോവസ്ത്രവും മറ്റും കണ്ടെത്തി. ഇതോടെ പന്തികേട് തോന്നിയ പരിസരവാസികള്‍ ആ പ്രദേശമാകെ അരിച്ചു പറക്കി. അപ്പോഴാണ് വീർത്ത വയറുമായി ഒരു പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പാമ്പ് ഇവരെ വിഴുങ്ങിയതകമെന്ന സംശയം ചിലര്‍ ഉന്നയിച്ചു. ഇര വിഴുങ്ങിക്കിടന്ന പാമ്പ് നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് ഗ്രാമവാസികൾ എല്ലാവരും ചേര്‍ന്ന് പാമ്പിന്റെ വയർ കീറി പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ വയറിനുള്ളിൽ നിന്നും കണ്ടെത്തിയത്. സംഭവം എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.
രണ്ടുമണിക്കൂറിൽ അധികമെങ്കിലും സമയം എടുത്തായിരിക്കാം ഇവരെ പാമ്പ് ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തി വിഴുങ്ങിയത്. ഈ പാമ്പിനു 22 അടിയോളം നീളമുണ്ട്. ഇത്തരത്തിലുള്ള ഒരു പാമ്പിനെ ഇതിനു മുമ്പ് ഈ പ്രദേശത്ത് കണ്ടിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഈ സംഭവം വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്.