രാജ്യത്തെ പ്രമുഖ എഡ്യൂടെക് കമ്പനിയായ ബൈജൂസ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. നിലവില്‍ ഓഫ് ലൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി അധ്യാപന നിയമനത്തിനുള്ള ഒരുക്കത്തിലാണ് കമ്പനി. ബൈജൂസിന്റെ തിരുവനന്തപുരത്തുള്ള കേന്ദ്രം പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ അവിടെയുള്ള ഉദ്യോഗസ്ഥരോട് ബാംഗ്ലൂരിലേക്ക് മാറാനാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യൂട്ടെക് സ്റ്റാർട്ടപ്പ് ആണ് ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസ് തിങ്ക് ആൻഡ് ലേൺ എന്ന സ്ഥാപനം. നിലവിൽ ഇതിന് ധനസഹായം നൽകുന്നത് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള ചാന്‍ സക്കര്‍ബര്‍ഗിന്റെയും , ടൈഗർ ഗ്ലോബൽ ജനറൽ അറ്റ്ലാൻഡിക്, തുടങ്ങിയ സ്ഥാപനങ്ങളാണ്. നിലവിലെ സാഹചര്യം അനുസരിച്ച് കമ്പനി തിരുവനന്തപുരം ടെക്നോപാർക്കിലുള്ള ബ്രാഞ്ചിലെ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. രാജ്യ വ്യാപകമായി 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തയ്യാറെടുക്കുന്നതായും വാർത്തകൾ ഉണ്ട്.
ടെക്നോപാർക്കിലെ ജീവനക്കാരോട് രാജി നൽകാൻ സമ്മർദ്ദം ചെലുത്തിയതായി പരാതി ലഭിച്ചിരുന്നു. അതേസമയം സ്ഥാപനത്തിലെ ജീവനക്കാർ മുടങ്ങിക്കിടക്കുന്ന ശമ്പളവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് തൊഴിൽ മന്ത്രിയായ ശിവന്‍ കുട്ടിയെ നേരിൽകണ്ട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു.
22 ബില്യൺ ഡോളറാണ് ഈ സ്ഥാപനത്തിന്റെ മൂല്യം ആയി കണക്കാക്കുന്നത്. എന്നാൽ 2021 സാമ്പത്തിക വർഷത്തിൽ 4588 കോടി രൂപയാണ് കമ്പനി നഷ്ടം രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 20 മടങ്ങിലധികമാണ് ഇത്. ഇവരുടെ സ്ഥാപനം കമ്പനിയുടെ അക്കൗണ്ടിൽ ആശങ്ക പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഓഡിറ്റ് ഫലം പുറത്തു വരാൻ വൈകുകയും ചെയ്തു.
നിലവിൽ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. ജീവനക്കാരെ ടാർജറ്റ് നേടാന്‍ നിർബന്ധിക്കുന്നതായും ഭീഷണിപ്പെടുത്തിയതായുമുള്ള പരാതികൾ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്.