പ്രമുഖ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ പീഡന പരാതി നല്കി അമ്മ പ്യാരി. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് രഹ്ന ഫാത്തിമയും ഭർത്താവ് മനോജും ചേർന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന് കാണിച്ചാണ് ഇവർ പോലീസ്സില്‍ പരാതി നൽകിയത്. കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചുള്ള പീഡനം സഹിക്കാനവാതെ വന്നതോടെ ആലപ്പുഴയിലുള്ള വീട്ടിലേക്ക് താൻ താമസം മാറി എന്നും അമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. നോർത്ത് പോലീസ് സ്റ്റേഷനിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി പരാതി നൽകിയിരിക്കുന്നത്.
അതിക്രൂരമായ ശാരീരിക പീഡനങ്ങൾ ആണ് തനിക്ക് മകളിൽ നിന്നും മരുമകനിൽ നിന്നും നേരിടേണ്ടി വന്നതെന്നും ബന്ധുക്കളെയും ഇവർ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രഹ്ന ഫാത്തിമയുടെ അമ്മയുടെ പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് രഹ്ന ഫാത്തിമയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു പറഞ്ഞു വിട്ടിരുന്നു. ഇനിയും ഇത്തരത്തിലുള്ള എന്തെങ്കിലും ഉപദ്രവമോ ഭീഷണിപ്പെടുത്തലോ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം മറ്റൊരു കേസിൽ രഹ്ന ഫാത്തിമക്കെതിരെ ഉള്ള കേസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മതവികാരം വൃണപ്പെടുത്തി എന്ന കേസിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നീക്കം. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ആവശ്യം അംഗീകരിക്കാൻ ആവില്ല എന്ന് കോടതി അറിയിച്ചു.