ദീപാവലി കഴിഞ്ഞുള്ള അടുത്ത ദിവസമായിരുന്നു സൂര്യഗ്രഹണം നടത്തുന്നത്. ഇനി വളരെ വർഷങ്ങൾക്കു ശേഷം ആയിരിക്കും ഇത്തരമൊരു മുഹൂർത്തം സംഭവിക്കുക. എന്നാൽ സൂര്യഗ്രഹണം കഴിഞ്ഞ് കൃത്യം 15 ദിവസത്തിന് ചന്ദ്രഗ്രഹണവും ഉണ്ടാകാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ കൗതുകം ഉണ്ടാകുമെങ്കിലും അത് നൽകുന്നത് അത്ര നല്ല സൂചന അല്ലെന്ന് ജ്യോതിഷകൾ പറയുന്നു.
കാരണം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അടുത്തടുത്ത ദിവസങ്ങളിൽ വരുന്നത് മൂലം ലോകത്തിന് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക എന്നാണ് ജ്യോതിഷികള്‍ അവകാശപ്പെടുന്നത്. 15 ദിവസത്തിനുള്ളിൽ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒരുമിച്ച് വരുന്നത് ലോകത്തിന് തന്നെ വളരെ അശുഭകരമായ പല മാറ്റങ്ങളും ഉണ്ടാകാൻ ഇടയാക്കും എന്നാണ് ജ്യോതിഷുകളുടെ പക്ഷം. രണ്ടു ഗ്രഹണങ്ങളും അടുത്തടുത്ത് വരുന്നത് കാലാവസ്ഥയിൽ പെട്ടെന്നു മാറ്റം സംഭവിക്കാന്‍ ഇടയാക്കും. ഇത് പല തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് കരുതപ്പെടുന്നു.
പെട്ടന്നുണ്ടാകുന്ന പ്രകൃതി ദുരന്തം രാജ്യങ്ങൾക്കിടയിലുള്ള ഉരസലുകൾക്ക് കാരണമായേക്കാം. അതിർത്തികള്‍ തമ്മില്‍വലിയ തർക്കങ്ങൾ ഉണ്ടാകാം. ഇത് ആഗോള വ്യാപകമായുള്ള ബിസിനസിനെയും ലോക രാജ്യങ്ങളുടെ വികസനത്തിനെയും പ്രതികൂലമായി ബാധിക്കാം. ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച് ഗ്രഹണം എന്നത് തന്നെ അശുഭകരമായിട്ടാണ് കരുതപ്പെടുന്നത്. ഗ്രഹണത്തിന് പല ദോഷഫലങ്ങളും ഉണ്ടായേക്കാം എന്നും ജ്യോതിഷികള്‍ പറയുന്നു.
അതേസമയം നവംബര്‍ എട്ടിന് നടക്കുന്ന പൂർണ ചന്ദ്രഗ്രഹണം ഒന്നരമണിക്കൂർ നീണ്ടു നിൽക്കും. ഇത് ഇന്ത്യയില്‍ ദൃശ്യമാവും. ഇന്ത്യയെക്കൂടാതെ വടക്കേ അമേരിക്ക , തെക്കേ അമേരിക്ക , ഏഷ്യാ , ഓസ്ട്രേലിയ , വടക്കൻ പസഫിക് സമുദ്രം , ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഇത് പൂര്‍ണമായി ദൃശ്യമാവുകയും ചെയ്യും.