ഒടുവിൽ തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തി വ്യാജ ആഞ്ജലീന ജോളി സഹർ തബാർ

ലോകപ്രശസ്ത ഹോളിവുഡ് താരം അഞ്ജലീന ജോളിയുടെ മുഖത്തെ അനുകരിച്ച് പ്ലാസ്റ്റിക് സർജറി നടത്തിയെന്ന പേരില്‍ ലോക പ്രശസ്തയായ ഇറാനിയന്‍ യുവതി സഹര്‍ തബാർ ഒടുവിൽ തന്റെ യഥാർത്ഥ മുഖം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി. ഫാത്തിമ കിഷാന്ത് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ജയിലിൽ നിന്ന് മോചിതയായതിനു ശേഷമാണ് ഇറാനിലെ വ്യാജ ആഞ്ജലീന ജോളി  എന്ന പേരിൽ അറിയപ്പെടുന്ന ഇവർ തന്റെ മുഖം ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയത്. ആഞ്ജലിനാ ജോളിയെ പോലെ ആകുന്നതിനുവേണ്ടി മുഖത്ത് നിരവധി തവണ പ്ലാസ്റ്റിക് സർജറി നടത്തി മുഖം വികൃതമായി എന്ന് കാണിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാണ് ഇവർ പ്രശസ്തയാകുന്നത്. പിന്നീട് മതനിന്ദ കുറ്റം ചുമത്തി 2019 ലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒടുവിൽ ഒന്നര വർഷത്തെ ജയിൽവാസനു ശേഷം ജയില്‍ മോചിത ആയിരിക്കുകയാണ് സഹർ. ഇറാനിൽ വ്യാപകമായി നടന്നു വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇവരെ മോചിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 

ഒടുവിൽ തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തി വ്യാജ ആഞ്ജലീന ജോളി സഹർ തബാർ 1

അഞ്ജലീന ജോളിയെപ്പോലെ ആകുന്നതിനു വേണ്ടി മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്ത് തന്റെ മുഖം വികൃതമായി എന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ പ്രശസ്തയായത്. എന്നാൽ താൻ ഇതെല്ലാം കേവലം പ്രശസ്തിക്കുവേണ്ടി ചെയ്തതാണെന്നും മുഖം വികൃതമാക്കിയത് പോലെ ചിത്രീകരിക്കുകയാണ് ചെയ്തതെന്നും ഇവർ അഭിമുഖത്തിൽ തുറന്നു സംബന്ധിച്ചു. ഒരു  തമാശയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തത്. പക്ഷേ അത് ജീവിതത്തെ തന്നെ തകർത്തു കളഞ്ഞു. ജയിലിൽ കഴിയേണ്ട നില വന്നു. ഇനി സോഷ്യൽ മീഡിയയിലേക്ക് ഒരു മടങ്ങി വരവില്ല.

ഒടുവിൽ തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തി വ്യാജ ആഞ്ജലീന ജോളി സഹർ തബാർ 2

പത്തൊമ്പതാമത്തെ വയസിലാണ് ഇവര്‍ ജയിലിലകപ്പെടുന്നത്. തന്റെ മകളെ മോചിപ്പിക്കുന്നതിന് ആഞ്ജലീന ജോളി നേരിട്ടിടപെടണമെന്ന് കാണിച്ച് രക്ഷിതാക്കൾ അഭ്യർത്ഥനയുമായി രംഗത്ത് വന്നിരുന്നു. അതേസമയം താൻ മുഖത്ത് ചെറിയ തരത്തിലുള്ള പ്ലാസ്റ്റിക് സർജറികൾ നടത്തിയിട്ടുണ്ടെന്ന് സഹർ പറയുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്ത ആകുന്നതിന്  വേണ്ടിയാണ് ഇത്തരം ഒരു ഉദ്യമം നടത്തിയതെന്നും ബന്ധുക്കളും മറ്റും ഇത് ചെയ്യരുതെന്ന് പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലന്നു ഇവര്‍ സമ്മതിച്ചു.  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ചതിനാണ് ഇറാൻ ഭരണകൂടം ഇവരെ 10 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്.

Exit mobile version