ഭാര്യ ആത്മഹത്യ ചെയ്യുന്നത് കൺമുന്നിൽ കണ്ടിട്ടും രക്ഷപ്പെടുത്താൻ ശ്രമിക്കാതെ വീഡിയോ പകർത്തി യുവതിയുടെ ഭർത്താവ്. ഈ യുവതി പിന്നീട് മരണപ്പെട്ടു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ശോഭിത ഗുപ്തയാണ് ആത്മഹത്യ ചെയ്തത്. ഇവർ സഞ്ജയ് ഗുപ്ത എന്നയാളിനെ വിവാഹം കഴിക്കുന്നത് അഞ്ചുവർഷം മുൻപാണ്. ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു.
ആത്മഹത്യ നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ശോഭിത ആത്മഹത്യക്ക് ശ്രമിക്കുന്ന വീഡിയോ സഞ്ജയ് പകർത്തി ബന്ധുക്കളെ കാണിച്ചിരുന്നു. നിലവിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിലാണ്. സഞ്ജയ് പകർത്തിയ വീഡിയോയിൽ കഴുത്തിൽ ഷോൾ കുരക്കിട്ടു കട്ടിലിനു മുകളില്‍ കയറി ഫാനില്‍ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് കാണാം. അപ്പോഴും ശോഭിതയെ സഞ്ജയ് തടയുന്നില്ല. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോഴും വീഡിയോ എടുക്കുന്ന നിങ്ങളുടെ മാനസികാവസ്ഥ കഷ്ടമാണെന്ന് ശോഭിത വീഡിയോയിൽ പറയുന്നുണ്ട്. പിന്നീട് കുരുക്കഴിച്ച് ശോഭിത കട്ടിലിൽ നിൽക്കുന്നത് കാണാം. ഇത്രയുമാണ് സഞ്ജയ് ഗുപ്ത പകര്‍ത്തിയ വീഡിയോയിൽ ഉള്ളത്. എന്നാൽ പിന്നീട് അധികസമയം കഴിയുന്നതിനു മുൻപ് തന്നെ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഭാര്യ ആത്മഹത്യ ചെയ്ത വിവരം സഞ്ജയ് ഗുപ്തയാണ് പിന്നീട് ബന്ധുക്കളെ അറിയിച്ചത്.
തങ്ങൾ വീട്ടിലെത്തുമ്പോൾ സഞ്ജയ് ഗുപ്ത ശോഭിതയ്ക്ക് സിപിആര്‍ കൊടുക്കുന്നത് കണ്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. എന്നാല്‍ സഞ്ചയുടെ പെരുമാറ്റം സംശയാസ്പദമാണെന്നു യുവതിയുടെ അച്ഛൻ ആരോപിച്ചു. മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഞ്ജയ് ഗുപ്ത ശ്രമിച്ചിരുന്നില്ല. ഇതാണ് സംശയത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജയ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവത്തില്‍ വിശദമായി അന്വേഷണം നടന്നു വരികയാണെന്നും ഉടൻ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരുമെന്നും പോലീസ് പറഞ്ഞു.