അറിയുമോ ? പാമ്പിന്റെ വിഷം മനുഷ്യനെ കൊല്ലുക മാത്രമല്ല ജീവനും രക്ഷിക്കും

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ശരീരത്തിൽ പെരുപ്പ് കയറുന്നവരാണ് വലിയൊരു വിഭാഗം മനുഷ്യരും. എത്ര ധൈര്യമുള്ളവരും ഒരു പാമ്പിനെ കണ്ടാൽ അതോടെ ഭയന്ന് വിറയ്ക്കും. സ്തലജലവിഭ്രമം സംഭവിക്കും.  ഉഗ്ര വിഷമുള്ള പാമ്പുകളുടെ കടിയേറ്റാൽ ജീവൻ തിരിച്ചു കിട്ടുക എന്നതുതന്നെ വളരെ പ്രയാസമുള്ള കാര്യമാണ്.

അറിയുമോ ? പാമ്പിന്റെ വിഷം മനുഷ്യനെ കൊല്ലുക മാത്രമല്ല ജീവനും രക്ഷിക്കും 1

എന്നാൽ പാമ്പിന്റെ വിഷം നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞതാണ് എന്ന് അധികമാർക്കും അറിയില്ല. ഒരു ലിറ്റർ പാമ്പിൻ വിഷത്തിന് അന്താരാഷ്ട്ര വിപണിയിൽ കോടികളാണ് മൂല്യം. ഇത് ഓരോ പാമ്പിനെയും അനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും.  ലോകമെമ്പാടും പാമ്പിന്റെ വിഷത്തിൽ നിന്നും നിരവധി മരുന്നുകളാണ് നിർമ്മിക്കുന്നു എന്നത് കൊണ്ടാണ് ഈ വിഷത്തിന് ഇത്രയും മൂല്യം.

അറിയുമോ ? പാമ്പിന്റെ വിഷം മനുഷ്യനെ കൊല്ലുക മാത്രമല്ല ജീവനും രക്ഷിക്കും 2

പാമ്പിന്റെ വിഷത്തില്‍ നിന്നും ഹൃദ്രോഗത്തിനും രക്ത സമ്മർദ്ദത്തിനും ഉള്ള മരുന്നുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. പാർക്കിൻസണ്‍സ് , അൽഷിമേഴ്സ് , ക്യാൻസർ തുടങ്ങിയ അതീവ മാരകങ്ങളായ പല രോഗങ്ങളുടെയും  
ചികിത്സയ്ക്ക് പാമ്പിന്റെ വിഷം ഉപയോഗിക്കുന്നുണ്ട് .  ആന്റി വേണം നിർമ്മിക്കുന്നതും പാമ്പിന്റെ വിഷത്തിൽ നിന്നാണ്.

പാമ്പിന്റെ വിഷത്തിൽ അടങ്ങിയിരിക്കുന്ന ക്രോടോക്സിൻ ക്യാൻസറിനെ ചെറുക്കാൻ കഴിവുള്ള വസ്തുവാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങൾ ഇപ്പോഴും നടന്നു വരികയാണ്. ഏറ്റവും അപകടകാരി ആയ ബ്ലാക്ക് മോംബയുടെ വിഷയത്തിൽ നിന്നും അൽഷിമേഴ്സ് പാർക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിന് കഴിയുന്ന ഉല്പ്പാദിപ്പിക്കുന്നുണ്ട്. വൈപ്പർ എന്ന ഇനത്തിൽ പെടുന്ന പാമ്പിന്റെ വിഷം ഉപയോഗിച്ച് രക്തസമ്മർദ്ദം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.  പല ഔഷധ ഗുണങ്ങളും ഉള്ള മികച്ച പ്രോട്ടീന്‍ ആണ് പാമ്പിന്‍ വിഷം.  

Exit mobile version