ഒരിക്കലും ഇവയൊന്നും പാസ്സ്‌വേർഡ് ആയി ഉപയോഗിക്കരുത്; ഈ മുന്നറിയിപ്പ് ശ്രദ്ധിയ്ക്കുക; നിങ്ങളുടെ രഹസ്യങ്ങളുടെ താക്കോല്‍ സുരക്ഷിതമാക്കുക

രഹസ്യങ്ങളുടെ താക്കോലാണ് പാസ്സ്‌വേർഡ്. സോഷ്യൽ മീഡിയ  പ്രൊഫൈലുകൾ മുതൽ ബാങ്ക് അക്കൗണ്ടുകൾക്ക് വരെ നമ്മൾ വിവിധങ്ങളായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കാറുണ്ട്. നിരവധി അക്കൗണ്ടുകള്‍ക്ക് പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടതുകൊണ്ട് പലരും എളുപ്പത്തിൽ ഓർത്തിരിക്കുന്ന പാസ്‌വേഡുകളാണ് പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്.

ഒരിക്കലും ഇവയൊന്നും പാസ്സ്‌വേർഡ് ആയി ഉപയോഗിക്കരുത്; ഈ മുന്നറിയിപ്പ് ശ്രദ്ധിയ്ക്കുക; നിങ്ങളുടെ രഹസ്യങ്ങളുടെ താക്കോല്‍ സുരക്ഷിതമാക്കുക 1

എന്നാൽ അനായാസം കണ്ടെത്താൻ കഴിയുന്ന പാസ്‌വേഡുകൾ ഹാക്കേഴ്സിന് വളരെ എളുപ്പം കണ്ടെത്താനും അതുവഴി നമ്മുടെ അക്കൗണ്ടുകള്‍ ലോഗിൻ ചെയ്യുവാനും കഴിയും. 1234 പോലെ എളുപ്പം കണ്ടെത്താന്‍ കഴിയുന്ന പാസ്‌വേഡുകൾ ഇപ്പോഴും ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. ഒരാളുടെ യൂസർ നെയിം,  പാസ്സ്‌വേർഡ് , ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങൾ ഫിഷിംഗ് അറ്റാക്ക് വഴി ചോർത്തിയെടുക്കാൻ ഹാക്കേഴ്സിന് വളരെ എളുപ്പം സാധിയ്ക്കും.

ഒരിക്കലും ഇവയൊന്നും പാസ്സ്‌വേർഡ് ആയി ഉപയോഗിക്കരുത്; ഈ മുന്നറിയിപ്പ് ശ്രദ്ധിയ്ക്കുക; നിങ്ങളുടെ രഹസ്യങ്ങളുടെ താക്കോല്‍ സുരക്ഷിതമാക്കുക 2

ക്യാരക്ടറിന്‍റെ എണ്ണം കൂടുന്നതനുസരിച്ച്  പാസ്വേര്‍ഡിന്റെ സ്‌ട്രെങ്ത് കൂടിയിരിക്കും. പാസ്സ്‌വേർഡിൽ നമ്പറിനെ കൂടാതെ സ്പെഷ്യൽ ക്യാരക്ടറുകളും( *@#$%) ഉൾപ്പെടുത്തുക. കഴിവതും സുഹൃത്തുക്കളുടെ ജന്മദിനം,  ജനിച്ച വർഷം,  വീട്ടിലുള്ള അടുത്ത ബന്ധുക്കളുടെ പേരുകൾ സുഹൃത്തുക്കളുടെ പേരുകൾ എന്നിങ്ങനെയുള്ള പെട്ടെന്ന് ഊഹിക്കാൻ കഴിയുന്ന പാസ്‌വേഡുകൾ ഒഴിവാക്കുന്നതാണ് ബുദ്ധി.

 അക്ഷരങ്ങളും നമ്പറുകളും സംയോജിതമായി പാസ്‌വേഡ് ഉപയോഗിക്കുക. കീബോർഡിൽ അടുത്തടുത്ത് വരുന്ന അക്ഷരങ്ങളെയും നമ്പറുകളെയും ഒഴിവാക്കുക(qwerty, zxcv,1234 ). എളുപ്പം കണ്ടെത്താന്‍ കഴിയുന്ന പാസ്സ്‌വേർഡ് ഒരിയ്ക്കലും തിരഞ്ഞെടുക്കരുത്. ഇത് ഹാക്കേഴ്സിന് പെട്ടെന്ന് ഊഹിച്ചു കണ്ടെത്താൻ കഴിയും. ഒരു ബാങ്കും ഈമെയിലിലൂടെയൊ അല്ലാതെയോ നിങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും ആവശ്യപ്പെടാറില്ല. ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡുകൾ ഒരിക്കലും ഉപയോഗിക്കരുത്. നിശ്ചിതമായ ഇടവേളകളിൽ പാസ്സ്‌വേർഡുകൾ മാറ്റുക.സ്വന്തം കമ്പ്യൂട്ടറിൽ ആണെങ്കിൽക്കൂടി ബ്രൗസറുകളിൽ പാസ്സ്‌വേർഡുകൾ സൂക്ഷിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇന്റർനെറ്റ് കഫേകളിലും മറ്റും ഇടപാടുകൾ നടത്തുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുക്കീസ്,  ബ്രൗസിംഗ്  ഹിസ്റ്ററി എന്നിവ പൂർണമായും നീക്കം ചെയ്യുക..

Exit mobile version