കോവിഡിന്റെ പുതിയ വകഭേദങ്ങൾ പെരുകുന്നു; വാക്സിനുകൾ ഫലപ്രദമല്ല; ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കോവിഡിന്റെ ഏറ്റവും പുതിയ രണ്ട് വകഭേദങ്ങൾ ക്രമാതീതമായി പെരുകുന്നതായി ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.  യുകെയിലാണ് ബീ ക്യൂ 1 ,എക്സ് ബീ ബീ എന്നീ വകഭേദങ്ങൾ വ്യാപകമായി പെരുകുന്നത്.

കോവിഡിന്റെ പുതിയ വകഭേദങ്ങൾ പെരുകുന്നു; വാക്സിനുകൾ ഫലപ്രദമല്ല; ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ് 1

ബീ ക്യൂ വൺ എന്ന വകഭേദം പടർന്നു പിടിച്ചതിന്റെ അടിസ്ഥാനത്തിൽ 700 ഓളം വകഭേദങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എക്സ് ബിബി എന്ന വകഭേദം 18 പേരിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഏറ്റവും ആശങ്കാജനകമായ കാര്യം ഇപ്പോൾ നിലവിലുള്ള വാക്സിനുകൾ ഒന്നും തന്നെ പുതിയ വകഭേദത്തിന് ഫലപ്രദം ആവില്ല എന്നതാണ്. ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണ് ഇവ രണ്ടും എന്നാണ് യുകെ ആരോഗ്യ മന്ത്രാലയം നൽകുന്ന റിപ്പോർട്ട്.

കോവിഡിന്റെ പുതിയ വകഭേദങ്ങൾ പെരുകുന്നു; വാക്സിനുകൾ ഫലപ്രദമല്ല; ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ് 2

ഈ വകഭേദങ്ങൾ യൂറോപ്പിൽ കോവിഡിന്റെ പുതിയ തരംഗത്തിന് കാരണമാകുമെന്ന ആശങ്കയും ആരോഗ്യ മന്ത്രാലയം പങ്കു വെച്ചത്. നവംബർ അവസാനത്തോടെ യൂറോപ്പിൽ ആകമാനവും  അമേരിക്കയിലും ഇത് പടര്‍ന്ന് പിടിക്കുമെന്ന് ഭയം ഇത് സംബന്ധിച്ച് പഠനം നടത്തിയ ഗവേഷകർ പങ്ക് വച്ചു.
മറ്റുള്ളവയെ അപേക്ഷിച്ച് ഉപവകഭേദങ്ങൾക്ക്  വളരെയധികം വ്യാപനശേഷി കൂടുതലാണ് എന്നതും ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു. എക്സ് ബീ ബീ എന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തിയതായി നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ , ഒഡീസ്സ , കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലാന് ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജനങ്ങളെ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Exit mobile version