ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ചിലരിലെ അന്ധ വിശ്വാസം ഒരിക്കലും വിട്ടു പോകില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ ഓരോ ദിവസവും വാർത്തകളുടെ നമ്മൾ കാണാറുണ്ട്. മനുഷ്യന്റെ അന്ധവിശ്വാസങ്ങള്‍ക്ക് അവനോളം തന്നെ പഴക്കമുണ്ട്. ലോകം എത്ര പുരോഗമിച്ചിട്ടും അതിനു ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ നമ്മുടെ അയൽ സംസ്ഥാനമായ ചെന്നൈയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ചെന്നൈ സ്വദേശിയായ രാജേന്ദ്രൻ എന്ന 70 കാരനാണ് ഗൃഹ പ്രവേശനത്തിന് മുമ്പ് ഐശ്വര്യം ഉണ്ടാകുന്നതിനു വേണ്ടി കോഴിയെ ബലി നൽകാൻ പോയപ്പോൾ 20 അടി താഴ്ചയുള്ള കുഴിയിൽ വീണ് മരണപ്പെട്ടത്. ഇയാള്‍ ബലി നല്കാന്‍ കൊണ്ട് പോയ കോഴി രക്ഷപ്പെടുകയും ചെയ്തു.
ലോകേഷ് എന്നയാൾ അടുത്തിടെ നിർമ്മിച്ച മൂന്ന് നില വീടിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് ഇയാൾ പൂവൻകോഴിയെ ബലി നൽകാൻ പോയത് . വീടിന്റെ ലിഫ്റ്റിന് വേണ്ടി എടുത്ത കുഴിയിലാണ് രാജേന്ദ്രൻ അബദ്ധത്തിൽ കാൽ വഴുതി വീണത്.
ഇയാള്‍ കോഴിയെ ബലി നൽകുന്നതിനു വേണ്ടി മൂന്നാമത്തെ നിലയുടെ മുകളിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. ഇയാൾ കാൽ വഴുതി കോഴിയുമായി താഴേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ കോഴി പറന്നു പോവുകയും ചെയ്തു. ബലിക്കായി പോയ രാജേന്ദ്രനെ കാണാതിരുന്നതോടെ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് കുഴിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇയാളെ കണ്ടെത്തിയത് . രാജേന്ദ്രനെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.