സമൂഹ മാധ്യമത്തിലൂടെ വനിതാ ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് സ്ത്രീകളെ കബളിപ്പിച്ച 37കാരന് പോലീസ് പിടിയിൽ. സിംഗപ്പൂർ സ്വദേശിയായ ഓയിചൂൻ വെയി എന്നയാളാണ് പോലീസ് പിടിയിലായത്.
ഇയാൾ സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്തത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന വനിതാ ഗൈനക്കോളജിസ്റ്റ് എന്ന പേരിലാണ് .ഈ മേൽവിലാസം ഉപയോഗിച്ച് ഇയാൾ നിരവധി സ്ത്രീകളുമായി നിരന്തരം ചാറ്റ് ചെയ്തു. ഇയാള് പറയുന്നത് വിശ്വസിച്ചു നിരവധി സ്ത്രീകൾ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങൾ ഇയാൾക്ക് അയച്ചു കൊടുത്തു. കൺസൾട്ടേഷൻ എന്ന പേരിൽ ആണ് ഇയാൾ സ്ത്രീകളുമായി ചാറ്റ് ചെയ്ത് തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി നിരവധി സ്ത്രീകളിൽ നിന്നും സ്വകാര്യ ചിത്രങ്ങൾ ഇയാൾ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇയാളുമായി ചാറ്റ് ചെയ്ത ഒരു യുവതിക്ക് ഇത് പുരുഷനാണോ എന്ന കാര്യത്തിൽ സംശയം തോന്നി. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുക ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പോലീസ് പിടിയിലാവുക ആയിരുന്നു. വഞ്ചന ക്കുറ്റം ഉൾപ്പെടെയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 40 മാസത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്.
ഇയാളുടെ വീട്ടിൽ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു. സ്ത്രീകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചും ജനനേന്ദ്രിയത്തെ കുറിച്ചും ആണ് ഇയാൾ കൂടുതലായും വ്യാജ പ്രൊഫൈലിലൂടെ സ്ത്രീകളുമായി സംസാരിച്ചത്. നിരവധിപേർ ഇയാൾക്ക് ഇതിന്റെ ചിത്രങ്ങളും അയച്ചു കൊടുത്തു. ഇയാൾ തന്റെ പ്രൊഫൈലിൽ ഉപയോഗിച്ചിരുന്നത് ഒരു മലേഷ്യൻ യുവതിയുടെ ചിത്രമാണ്. നാലു വർഷത്തോളമാണ് ഇയാൾ ഇത്തരത്തില് വ്യാജ അക്കൗണ്ട് ഉപയോഗിച്ചത് . ഇയാളുടെ പക്കൽ നിന്നും നിരവധി സ്ത്രീകളുടെ ആയിരത്തിലധികം ചിത്രങ്ങളും നിരവധി വീഡിയോകളും പോലീസ് കണ്ടെടുത്തു.