ഒരാഴ്ച മുൻപ് മാത്രം മരണപ്പെട്ട ബാലികയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് മണ്ണ് ഇളകി കിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മണ്ണ് മാറ്റി മൃതദേഹം പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. മൃതദേഹത്തിന് തലയില്ല. ദുർ മന്ത്രവാദം നടത്തുന്നതിന് വേണ്ടി തലയറുത്തതായിരിക്കാം എന്നാണ്
കരുതുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം
ആരംഭിച്ചു. സംഭവം നടന്നത് ചെങ്കൽപ്പെട്ട് ജില്ലയിലെ ചിത്രവാടി എന്നു പേരുള്ള ഗ്രാമത്തിലാണ്.
കൃതിക എന്ന പേരുള്ള ബാലികയുടെ ശരീരത്തിൽ നിന്നുമാണ് തല മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നത്. കൃതിക വൈദ്യുതിയുടെ പോസ്റ്റ് ദേഹത്ത് വീണ് പരിക്കു പറ്റി ചികിത്സയിൽ കഴിയുന്നതിനിടയാണ് ഒക്ടോബർ 14ന് മരണപ്പെടുന്നത്. ഒക്ടോബര്‍ 15നാണ് ശരീരം മറവ് ചെയ്യുന്നത്. അടുത്തുള്ള സ്മശാനത്തിൽ ആണ് മൃതദേഹം മറവ് ചെയ്തത്.
എന്നാൽ അടുത്ത ദിവസം കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ഭാഗം ഉഴുതു മറിച്ച നിലയിൽ കണ്ടതോടെ നാട്ടുകാർക്ക് സംശയം തോന്നി. സമീപത്തായി നാരങ്ങയും മഞ്ഞളും ഉണ്ടായിരുന്നു. ഇതോടെ സംഭവം പോലീസിനെ അറിയിച്ചു. പോലീസ് എത്തി മണ്ണ് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹത്തിന് തലയില്ല എന്ന വിവരം അറിയുന്നത്. തുടർന്ന് മൃതദേഹം വീണ്ടും റീ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ദുർമന്ത്രവാദം നടത്തുന്നതിനു വേണ്ടി തല അറുത്തു മാറ്റിയതാകാമ് എന്ന നിഗമനത്തിലാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.