സ്വിച്ചിട്ടാൽ രൂപവും ഭാവവും മാറുന്ന കാർ; ഒടുവിൽ മോട്ടോർ വാഹന വകുപ്പ് കയ്യോടെ പിടികൂടി

സ്വിച്ച് ഇടുമ്പോൾ ശബ്ദം മാറുന്ന കാർ.  വീണ്ടും ഒരിക്കൽ കൂടി സ്വിച്ച് ഇട്ടാൽ വീണ്ടും പഴയതു പോലെയാകും. വാഹന പരിശോധന കാണുമ്പോൾ വളരെ മാന്യമായി പോവുകയും,  അല്ലാത്ത സമയങ്ങളിൽ അമിത ശബ്ദത്തിൽ കുതിക്കുകയും ചെയ്യുന്ന വാഹനം ഒടുവിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിടിയിലായി. കൊച്ചി കളമശ്ശേരിയിലെ പൈപ്പ് ലൈൻ ജംഗ്ഷനിൽ വച്ചാണ് ഈ വാഹനം പോലീസ് പിടിയിലായത് .  ഈ വാഹനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്. നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ റോപ്പ മാറ്റം വരുത്തി നിരത്തുകളിലൂടെ ചീറിപ്പായുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. 

സ്വിച്ചിട്ടാൽ രൂപവും ഭാവവും മാറുന്ന കാർ; ഒടുവിൽ മോട്ടോർ വാഹന വകുപ്പ് കയ്യോടെ പിടികൂടി 1

 ഈ പരിശോധനയില്‍ ശരിയായ രീതിയിൽ നമ്പർ പ്ലേറ്റ് വയ്ക്കാത്ത വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് എം വീ വീ ഡീ അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയിൽ പിടികൂടിയ മൂന്നു വാഹനങ്ങൾ പഴയതു പോലെ ആക്കുന്നതിന് ഒരാഴ്ചത്തെ സമയം നൽകിയതാണ് അധികൃതര്‍ അറിയിച്ചു. കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്കെതിരെ ഉള്ള കുറ്റപത്രം ഇനിയുള്ള ദിവസങ്ങളിൽ കോടതിയിൽ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞു. വരും ദിവസങ്ങളിൽ നിയമലംഘനം നടത്തുന്ന കൂടുതൽ വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ശക്തമായ നടപടികളാണ് ഉണ്ടാവുക എന്നും നിയമ ലംഘനം നടത്തിയ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ തുടര്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും എം വീ ഡീ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version