കുട്ടിയാനയെ കൊന്നു; കാട്ടാനക്കൂട്ടം കാടിറങ്ങി ഗ്രാമവാസികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടു; ഒരാൾ മരിച്ചു; ആനപ്പകയുടെ നേർചിത്രം
ആനപ്പക എന്ന് നമ്മൾ എന്നൊന്നുണ്ടോ; ഒരിക്കൽ വേദനിപ്പിച്ചാൽ എത്രകാലം കഴിഞ്ഞാലും പിന്തുടർന്ന് വന്ന് ആന ആ പക വീട്ടും എന്ന് കഥകളിലും മറ്റും നമ്മൾ കേട്ടിട്ടുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് ആനകൾക്ക് ഓർമ്മശക്തി വളരെ കൂടുതലാണ് എന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ പകരം വീട്ടും എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ അത്തരം ഒരു ആനപ്പകയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഛത്തീസ്ഗഡിലെ കോർബ ദേവുമാട്ടി ഗ്രാമവാസികൾ. കുട്ടിയാനയെ കൊന്ന് കുഴിച്ചു മൂടിയ ഗ്രാമവാസികളോട് ഒരു കൂട്ടം ആനകൾ കാട് ഇറങ്ങിവന്നു പ്രതികാരം ചെയ്തു. ഈ പ്രതികാരത്തില്‍ ആനകളുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
കൃഷിനാശം വരുത്തി എന്ന് കാണിച്ച് ഗ്രാമവാസികൾ കുട്ടിയാനയെ കൊലപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തിയ കുട്ടിയാനയുടെ ജഡം കൃഷിയിടത്തില്‍ത്തന്നെ മറവു ചെയ്യുകയും ചെയ്തു. ഇതിനു ശേഷമാണ് 44 കാട്ടാനകൾ അടങ്ങുന്ന ഒരു കൂട്ടം ഗ്രാമത്തിലേക്ക് ഇരച്ചു കയറിയത്. അവര്‍ കൃഷിയിടം പൂര്‍ണമായും നശിപ്പിച്ചു. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയ പിന്താവർ സിംഗ് എന്ന കർഷകനെ ഈ ആനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടിയാനയെ കൊന്നവരുടെ കൂട്ടത്തിൽ ഇയാളുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
പിന്നീട് സംഭവത്തെത്തിയ പോലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൃഷിയിടത്തിൽ നിന്നും കുട്ടിയാനയുടെ ജഡം കണ്ടെത്തി.കുട്ടിയാനയെ കൊലപ്പെടുത്തിയതിന് ശേഷം കൃഷിയിടത്തിൽ തന്നെ മറവ് ചെയ്യുക ആയിരുന്നു. ജഡം മറവ് ചെയ്ത സ്ഥലത്ത് നെല്ല് വിത്തുകൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ഈ കൃഷി സ്ഥലത്തിന്റെ ഉടമയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.