ഗ്രീഷ്മ നടത്തിയത് ക്രിമിനലുകൾ തോറ്റുപോകുന്ന ആസൂത്രിത നീക്കം; സ്ഥിരമായി ജ്യൂസ് ചലഞ്ച് നടത്തിയതും ഒരു പ്രത്യേക ലക്ഷ്യം മനസില്‍ വച്ച്; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ

തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോൺ രാജ് കൊല്ലപ്പെട്ട കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും. പാറശ്ശാലയിൽ ഉള്ള വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തും എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ഗ്രീഷ്മയുടെ ചില ബന്ധുക്കളെക്കൂടി പ്രതി ചേർക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് പോലീസ്. ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച് കീടനാശിനി പോലീസ് കണ്ടെത്തിയിരുന്നു. ഗ്രീഷ്മയെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഗ്രീഷ്മയെ കീടനാശിനി വാങ്ങിയ കടയിൽ കൊണ്ടുപോയി തെളിവെടുക്കാൻ ഇരിക്കുകയാണ് അന്വേഷണ സംഘം.

ഗ്രീഷ്മ നടത്തിയത് ക്രിമിനലുകൾ തോറ്റുപോകുന്ന ആസൂത്രിത നീക്കം; സ്ഥിരമായി ജ്യൂസ് ചലഞ്ച് നടത്തിയതും ഒരു പ്രത്യേക ലക്ഷ്യം മനസില്‍ വച്ച്; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ 1

പോലീസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഗ്രീഷ്മ പറഞ്ഞ കള്ളക്കഥകൾ ആണ് വിനയായി മാറിയത്. ഈ കേസിൽ ആയുർവേദ ഡോക്ടറിന്റെയും ഓട്ടോ ഡ്രൈവറിന്റെ മൊഴികൾ വളരെ നിർണായകമായി മാറി. ഗ്രീഷ്മയ്ക്ക് കഷായം കുറിച്ചു നൽകിയിട്ടില്ല എന്ന് ആയുർവേദ ഡോക്ടർ പറഞ്ഞു. രേഷ്മയുടെ വീട്ടിൽനിന്ന് പച്ചവെള്ളം പോലും താൻ കുടിച്ചിട്ടില്ലെന്ന് ഓട്ടോ ഡ്രൈവറും പോലീസിന് മൊഴി നൽകി.

ഗ്രീഷ്മ നടത്തിയത് ക്രിമിനലുകൾ തോറ്റുപോകുന്ന ആസൂത്രിത നീക്കം; സ്ഥിരമായി ജ്യൂസ് ചലഞ്ച് നടത്തിയതും ഒരു പ്രത്യേക ലക്ഷ്യം മനസില്‍ വച്ച്; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ 2

 8 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാരോണിന്റെ കൊലപാതകത്തിന്റെ പിന്നിലുള്ള യഥാർത്ഥ വസ്തുത പുറത്തു വരുന്നത്. പ്രതി ജൂസ് ചലഞ്ച് നടത്തിയതിന് പിന്നിൽ ഒരു ഉദ്ദേശമുണ്ടായിരുന്നു. സ്ഥിരമായി ജ്യൂസ് ചലഞ്ചുകൾ നടത്തുക വഴി ഷാരോൺ താൻ എന്തു കൊടുത്താലും കുടിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു രേഷ്മയുടെ ആദ്യത്തെ ശ്രമം. ജ്യൂസിൽ വിഷം കലർത്തിയാൽ രുചിവ്യത്യാസം മൂലം പെട്ടെന്ന് തിരിച്ചറിയും എന്നതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി കൊടുക്കാൻ ഈ 22 കാരി തീരുമാനിച്ചത്. തന്റെ അമ്മ പതിവായി കുടിക്കുന്ന കഷായം താൻ കുടിച്ചിരുന്ന കഷായം ആക്കി പെൺകുട്ടി ഷാരോണിന് നൽകുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.

Exit mobile version