മറ്റാരും ചിന്തിക്കാത്ത രീതി അവലംബിച്ചു കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മ പഠനത്തിൽ മിടുക്കിയായിരുന്നു. തമിഴ്നാട്ടിലെ എംഎസ് സർവകലാശാലയിൽ നിന്ന് ബി എ ഇംഗ്ലീഷ് സാഹിത്യത്തിൽ നാലാം റാങ്ക് വാങ്ങിയ കുട്ടിയാണ് ഗ്രീഷ്മ. കാമുകനെ വകവരുത്താൻ വളരെ ക്രൂരമായ മാർഗമാണ് ഗ്രീഷ്മ സ്വീകരിച്ചത്. ഹൊറർ സിനിമകളുടെ കടുത്ത ആരാധിക ആയിരുന്നു ഗ്രീഷ്മ. അത്തരമൊരു കൊലപാതകത്തിലേക്ക് നയിച്ചത് പോലീസിനു മുന്നിൽ ഒരു കൂസലും ഇല്ലാതെ പിടിച്ചു നിൽക്കാൻ സഹായിച്ചതും ഹൊറര് ചിത്രങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനമാണ്.
അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഒരു കൂസലും ഇല്ലാതെ പിടിച്ചുനിൽക്കാൻ ഗ്രീഷ്മയെ സഹായിച്ചത് ഹൊറർ ചിത്രങ്ങൾ കണ്ട പരിചയം ആണ്. ഇതാണ് പോലീസിന്റെ ചോദ്യം ചെയ്യലിനെ ഭയക്കാതെ നേരിടാൻ ധൈര്യം നൽകിയത്. ഗ്രീഷ്മയുടെ കൈവശം ഹൊറർ ചിത്രങ്ങളുടെ വലിയൊരു ശേഖരം തന്നെ ഉണ്ടായിരുന്നു. ഷാരോണിനെ കൊലപ്പെടുത്താൻ വിഷം കരുതി വെച്ചിരുന്ന കുപ്പി വീട്ടിലെ പറമ്പിൽ ഉപേക്ഷിച്ചതായും സംഭവത്തിനു ശേഷം മറ്റുള്ളവരോട് പെരുമാറുന്ന രീതിയിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നതായും ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പോലീസ് ഏതു വിധത്തിലാണ് ഒരു പ്രതിയെ ചോദ്യം ചെയ്യുക എന്ന് ഗൂഗിൾ നോക്കി വിശദമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഷാരോണിന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് പലതവണ ഗ്രീഷ്മയെ ചോദ്യം ചെയ്തുവെങ്കിലും ഇവരുടെ ഭാഗത്ത് യാതൊരു പതർച്ചയും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് മാതാപിതാക്കളുടെ ഒപ്പവും തനിച്ചുമുള്ള ചോദ്യം ചെയ്യലിൽ ഗ്രീഷ്മയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പതറിപ്പോയ ഗ്രീഷ്മ കുറ്റങ്ങളെല്ലാം പോലീസിനു മുന്നിൽ ഏറ്റുപറഞ്ഞു.
കൊലപാതകത്തിലേക്ക് നയിച്ചതിലുള്ള പ്രധാന കാരണം ഗ്രീഷ്മക്ക് ഷാരോണിനോടുള്ള വൈരാഗ്യം ആണെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. ഷാരോണിന്റെ പക്കൽ ഗ്രീഷ്മയുടെ നിരവധി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇത് ഡിലീറ്റ് ചെയ്യണമെന്ന് നിരവധി തവണ പറഞ്ഞിരുന്നുവെങ്കിലും ഷാരോൺ അതിന് തയ്യാറായില്ല. തന്റെ ഈ ചിത്രങ്ങൾ പ്രതിശ്രുത വരന് ഷാരോൺ അയക്കുമോ എന്ന കാര്യത്തിൽ ഗ്രീഷ്മയ്ക്ക് സംശയം ഉണ്ടായിരുന്നു. ഈ വൈരാഗ്യം മൂലമാണ് കൊല നടത്തിയത് എന്നാണ് ഗ്രീഷ്മ പോലീസിൽ നൽകിയ മൊഴി എന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ട്.