വയസ്സ്  22; വിദ്യാഭ്യാസ യോഗ്യത പ്ലസ് വൺ; ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയത് 13ഓളം വീടുകള്‍, ഏക്കര്‍ കണക്കിന് കല്‍ക്കരിപാടങ്ങള്‍, കോടികളുടെ ബാങ്ക് ബാലന്‍സ്; ജാർഖണ്ഡ് സ്വദേശി പിടിയിലായത് തൃശ്ശൂരിൽ നിന്നും

ഓൺലൈൻ തട്ടിപ്പിലൂടെ നിരവധിപേരെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി ആയ ജാർഖണ്ഡ് സ്വദേശി അജിൽകുമാർ മണ്ഡൽ കേരള പോലീസിന്റെ വലയിലായി. 22 കാരനായ പ്രതിക്ക് ബാംഗ്ലൂർ , ഡൽഹി എന്നിവിടങ്ങളിലായി 13 ഓളം ആഡംബര വീടുകളും ഏക്കർ കണക്കിന് വസ്തുവകളുമുണ്ട്. ഇയാളുടെ പേരിൽ നിരവധി കൽക്കരി പാടങ്ങളും 12 ഓളം ബാങ്ക് അക്കൗണ്ടുകളും  ഉണ്ട് . പ്ലസ് വൺ മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത. തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് ആണ് അജിത് കുമാറിനെ പിടികൂടിയത്.

വയസ്സ്  22; വിദ്യാഭ്യാസ യോഗ്യത പ്ലസ് വൺ; ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയത് 13ഓളം വീടുകള്‍, ഏക്കര്‍ കണക്കിന് കല്‍ക്കരിപാടങ്ങള്‍, കോടികളുടെ ബാങ്ക് ബാലന്‍സ്; ജാർഖണ്ഡ് സ്വദേശി പിടിയിലായത് തൃശ്ശൂരിൽ നിന്നും 1

വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പോള്‍ ഇയാൾ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയുടെ കയ്യിൽ നിന്നും 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക് ആയെന്നും കെ വൈ സി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അറിയിച്ചു ഒരു ലിങ്ക് മൊബൈലിലേക്ക് എസ്എംഎസ്  അയച്ചാണ് തട്ടിപ്പ് നടത്തിയത്. ലിങ്കിനുള്ളിൽ ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റിന്റെ വിവരങ്ങളാണ് ഉണ്ടായിരുന്നത്. മൊബൈൽ ഫോണിൽ വന്ന ഓ ടി പി വഴിയാണ് പണം തട്ടിയെടുത്തത്. തട്ടപ്പുകൾ നടത്തുന്നതിന് ഈ പ്രതി അമ്പതിലധികം സിംകാർഡുകളും 25 ഓളം മൊബൈൽ ഫോണുകളും ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. ഒരു പ്രാവശ്യം ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച് സിം ഇയാൾ പിന്നീട് ഉപയോഗിക്കില്ല. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സിമ്മുകൾ എല്ലാം തന്നെ വ്യാജ അഡ്രസ്സിൽ രജിസ്റ്റർ ചെയ്തതാണ്. സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഒരു വർഷത്തോളം നിരീക്ഷിച്ചതിനു ശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. പോലീസ് എത്തുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ വളരെ സാഹസികമായാണ് പോലീസ് വലയിലാക്കുന്നത്. ഇയാൾ തനിച്ചല്ലന്നും വലിയൊരു സംഘം തന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അധികം വൈകാതെ ഈ സംഘത്തിലുള്ള മുഴുവൻ പേരെയും പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Exit mobile version