പല വ്യത്യസ്തമായ ചികിത്സാ രീതികളും ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുണ്ട്. എന്നാൽ വിഷാദത്തിന് വളരെ ഫലപ്രദമായ ഒരു ചികിത്സാരീതി മുന്നോട്ടു വയ്ക്കുകയാണ് ഒരു കമ്പനി. ഇന്ന് വളരെ സർവസാധാരണമായി കണ്ടു വരുന്ന ഒരു മാനസിക അവസ്ഥയാണ് വിഷാദം. പല വിധത്തിലുള്ള ജീവിത ശൈലി രോഗങ്ങളിലേക്കും വിഷാദം നായിച്ചേക്കാം. ചിലപ്പോൾ ജീവന് തന്നെ അപകടമുണ്ടായേക്കാം. എന്നാൽ ഈ കമ്പനി പറയുന്നത് ഈ പുതിയ ചികിത്സാരീതിയിലൂടെ അതിനെയെല്ലാംമറികടക്കാൻ ആകുമെന്നാണ്. ഈ കമ്പനി ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങള്‍ തങ്ങളുടെ വെബ്സൈറ്റിലും പ്രസ്സിദ്ധീകരിച്ചിട്ടുണ്ട്.
ആങ്സൈറ്റി ഉള്ള ആളിനെ ജീവനോടെ ശവപ്പെട്ടിയിൽ അടക്കുന്നതാണ് ഈ ചികിത്സാരീതി. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാണ് ഇവരെ പുറത്തിറക്കുന്നത്. ഇതിന് 47 ലക്ഷം രൂപയാണ് ചെലവ്. ഒരു റഷ്യൻ കമ്പനിയാണ് ഈ പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നത്.ഒരു മനുഷ്യനെ ജീവനോടെ അടക്കുമ്പോൾ അയാളുടെ ആങ്സൈറ്റിയും ഭയവും ഇല്ലാതാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് കമ്പനി വാങ്ങുന്ന പ്രതിഫലം 47 ലക്ഷം രൂപയാണ്. 12 ലക്ഷം രൂപയുടെ മറ്റൊരു പാക്കേജും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. സ്വന്തം ശവ സംസ്കാരം നേരിട്ട് കാണാനുള്ള അവസരവും കമ്പനി ഇതിലൂടെ ഒരുക്കുന്നുണ്ട്. കമ്പനി മുന്നോട്ടു വച്ചിരിക്കുന്ന ഈ രീതി 100% വിഷാദ രോഗത്തെ അതിജീവിക്കുക മാത്രമല്ല നിരവധി ഗുണങ്ങളും ഈ ചികിത്സാ രീതിയ്ക്ക് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയതയെ വലിയൊരു വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്.