കൂലിപ്പണി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീട് ജപ്തി ചെയ്ത് സീല്  ചെയ്ത നിലയിൽ; പെരുവഴിയിലായി വീട്ടമ്മ; തൃശ്ശൂർ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ ക്രൂരത

കൂലിപ്പണിക്കാരിയായ  കുടുംബത്തോട് ത്രിശ്ശൂർ അർബൻ സഹകരണ ബാങ്കിന്റെ ക്രൂരത. രാവിലെ കൂലിപ്പണിക്ക് പോയി മടങ്ങിയെത്തിയപ്പോൾ വീട് ജപ്തി ചെയ്തു സീല്‍ ചെയ്തതിനാല്‍ വീട്ടമ്മ പെരുവഴിയിലായി. തൃശ്ശൂർ  അർബൻ ബാങ്കിന്റെ പാട്ടുരായ്ക്കൽ ബ്രാഞ്ചിൽ നിന്നും വീട് പണിക്ക് വേണ്ടി എടുത്ത ഒന്നര ലക്ഷം രൂപ വായ്പ മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് രംഗത്ത് വന്നത്. ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഇതോടെ തന്നെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്താൻ തുടങ്ങിയതായുംവീട്ടമ്മയായ ഓമന പറയുന്നു.

കൂലിപ്പണി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീട് ജപ്തി ചെയ്ത് സീല്  ചെയ്ത നിലയിൽ; പെരുവഴിയിലായി വീട്ടമ്മ; തൃശ്ശൂർ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ ക്രൂരത 1

ഓമനയും ഇവരുടെ മക്കളായ മഹേഷ് , ഗിരീഷ് എന്നിവരുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഓമന വീട്ടുവേല ചെയ്യുകയാണ്. മകൻ മഹേഷ് വെൽഡിങ് ജോലി ചെയ്യുന്നു. ഇവരുടെ മൂത്തമകൻ ഗിരീഷ് അപ്പോൾ സ്ഥലത്തില്ലായിരുന്നു. ഓമനയും മഹേഷും ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വീട് ജപ്തി ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ ബാങ്ക് സീൽ ചെയ്തിരുന്നു.

കൂലിപ്പണി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീട് ജപ്തി ചെയ്ത് സീല്  ചെയ്ത നിലയിൽ; പെരുവഴിയിലായി വീട്ടമ്മ; തൃശ്ശൂർ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ ക്രൂരത 2

മുൻകൂട്ടി അറിയിക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെയാണ് ബാങ്ക് ഇങ്ങനെ ചെയ്തതെന്നും ജോലിക്ക് പോകുമ്പോൾ ധരിച്ച വസ്ത്രം മാറാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് ഓമന പറയുന്നു. താൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ബാങ്കിൽ അടച്ചാത്തണെന്നും ബാക്കി പണം കുറേശ്ശെ അടയ്ക്കാം എന്നും അധികൃതരെ  അറിയിച്ചെങ്കിലും തന്റെ ഈ ആവശ്യം അവർ പരിഗണിച്ചില്ലെന്ന് ഓമന പറയുന്നു. ബാങ്ക് പറയുന്നത് മുതലും പലിശയും ഉൾപ്പെടെ 5 ലക്ഷം ഒരുമിച്ച് അടക്കണമെന്നാണ്. തന്നെക്കൊണ്ട് ഇത്രയും വലിയ തുക ഒരുമിച്ച് കണ്ടെത്താൻ കഴിയില്ലെന്ന് ഓമന പറഞ്ഞു. അതേസമയം സംഭവം വാർത്തയായതോടെ സർക്കാര് നയത്തിന് വിരുദ്ധമായിട്ടാണ് ബാങ്ക് പ്രവർത്തിച്ചതെന്ന് മന്ത്രി വിഎസ് സുനിൽകുമാർ അറിയിച്ചു.

Exit mobile version