രമ്യ പോലീസാണ്, പക്ഷേ അമ്മയാണ്; ദാമ്പത്യ പ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട കുട്ടിക്ക് മുലപ്പാൽ നൽകി വനിതാ പോലീസ്

കുടുംബ പ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അകറ്റിയ 12 ദിവസം മാത്രം പ്രായമുള്ള കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥ എം ആർ രമ്യ മുലപ്പാൽ നൽകി ജീവൻ രക്ഷിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കോഴിക്കോട് ചൊവായൂർ പോലീസ് സ്റ്റേഷനിലെ  സിവിൽ പോലീസ് ഓഫീസർ ആയ രമ്യയെയും കുടുംബത്തെയും പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി ആദരിച്ചു.

രമ്യ പോലീസാണ്, പക്ഷേ അമ്മയാണ്; ദാമ്പത്യ പ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട കുട്ടിക്ക് മുലപ്പാൽ നൽകി വനിതാ പോലീസ് 1

കഴിഞ്ഞ ശനിയാഴ്ചയാണ് 22 കാരി കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി  ചേവായൂർ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് കുട്ടിയെ അച്ഛൻ അമ്മയുടെ അടുക്കൽ നിന്നും മാറ്റുകയായിരുന്നു. ഇതോടെ കുട്ടിയുമായി അച്ഛൻ ജോലി സ്ഥലത്തു പോയതാകാം എന്ന ധാരണയിൽ വയനാട് അതിർത്തിയിലുള്ള സ്റ്റേഷനിൽ സംഭവം അറിയിച്ചു.

പിന്നീട് അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ യാത്ര ചെയ്തിരുന്ന കുട്ടിയെയും പിതാവിനെയും പോലീസ് കണ്ടെത്തി. അപ്പോഴേക്കും മുലപ്പാൽ ലഭിക്കാതെ കുട്ടി തളർന്ന് അവശനായി മറിയിരുന്നു. കുട്ടിയെയും കൊണ്ട് പോലീസ് പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെയാണ്  രമ്യ മുലപ്പാൽ നൽകി കുട്ടിയുടെ ക്ഷീണമകറ്റിയത് . കുട്ടിയുടെ ജീവൻ രക്ഷിക്കാൻ രമ്യ സ്വമേധയാ തന്നെ മുന്നോട്ടു വരികയായിരുന്നു. രമ്യയുടെ ഈ വിശേഷ സേവനം ശ്രദ്ധിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇവരുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് പോലീസ് മേധാവിക്ക് കത്തെഴുതി. കൂടാതെ രമ്യക്ക് നൽകുന്നതിനുവേണ്ടിയുള്ള സർട്ടിഫിക്കറ്റും അദ്ദേഹം കൈമാറി. പോലീസ് മേധാവി തന്നെ പോലീസ് ആസ്ഥാനത്തുവച്ച് രമ്യക്ക് കമന്റ്റേഷൻ സർട്ടിഫിക്കറ്റ് നൽകി.

Exit mobile version