സാറേ എനിക്ക് ലോട്ടറി അടിച്ച വിവരം ഭാര്യ അറിയരുത്; യുവാവ് സമ്മാനം കൈപ്പറ്റിയത് രഹസ്യമായി വേഷം മാറിയെത്തി; ഇതിന് നൽകുന്ന വിശദീകരണം ഇങ്ങനെ

തിരുവോണം ബമ്പർ അടിച്ച അനൂപിന്റെ കഷ്ടപ്പാട് നമ്മളെല്ലാവരും അറിഞ്ഞതാണ്. സഹായം ചോദിച്ചു വരുന്നവരെക്കൊണ്ടുള്ള തിരക്ക് രൂക്ഷമായപ്പോൾ സ്വന്തം വീട്ടിൽ പോലും കയറാൻ പറ്റാത്ത സാഹചര്യത്തിലായി അനൂപ്. ദിവസേന സഹായം ചോദിച്ചു അനൂപിന്റെ വീട്ടിൽ എത്തുന്നവരുടെ തിരക്ക് മൂലം വല്ലാതെ പ്രായസ്സപ്പെട്ടു അനൂപ് . ഇത്തരത്തിൽ മറ്റൊരു യുവാവ് തനിക്ക് ലോട്ടറി അടിച്ച വിവരം  സ്വന്തം കുടുംബം പോലും അറിയാതിരിക്കാൻ കണ്ടെത്തിയ മാർഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. സമ്മാനം വാങ്ങുന്നതിനായി ഇയാൾ എത്തിയത് കാർട്ടൂൺ വേഷത്തിലാണ്. ഇന്ത്യൻ രൂപയ്ക്ക് സമാനമായ 3 കോടി രൂപയാണ് ഇയാൾക്ക് സമ്മാനമായി ലഭിച്ചത്. ഇയാൾക്ക് ഒരു നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തനിക്ക് സമ്മാനം  ലഭിച്ച വിവരം പുറത്താരും അറിയരുത്. എന്തിനേറെ വീട്ടുകാർ പോലും ഇതേക്കുറിച്ച് അറിയാന്‍ പാടില്ല എന്നത് മാത്രമായിരുന്നു ഇയാളുടെ ഏക ആവശ്യം. അതുകൊണ്ട് പണം നേരിട്ട് അക്കൗണ്ടിൽ നൽകാമോ എന്ന് ഇയാള്‍ തിരക്കി. ഇതേക്കുറിച്ച്  ചോദിച്ചപ്പോൾ ചെക്ക് നേരിൽ വന്ന് കൈപ്പറ്റണം എന്ന് ലോട്ടറി നടത്തിപ്പുകാർ അറിയിച്ചു. തന്റെ രൂപം വ്യക്തമാകാത്ത തരത്തിൽ കാർട്ടൂൺ വേഷത്തിലെത്തിയാണ് ഇയാള്‍ സമ്മാനം ഏറ്റുവാങ്ങിയത്.

സാറേ എനിക്ക് ലോട്ടറി അടിച്ച വിവരം ഭാര്യ അറിയരുത്; യുവാവ് സമ്മാനം കൈപ്പറ്റിയത് രഹസ്യമായി വേഷം മാറിയെത്തി; ഇതിന് നൽകുന്ന വിശദീകരണം ഇങ്ങനെ 1

തനിക്ക് ഇത്രയും പണം ലഭിച്ചു എന്ന് കുടുംബത്തിലുള്ള ആരെങ്കിലും അറിഞ്ഞാൽ അവർ അഹങ്കാരികളും മടിയന്മാരുമാകുമെന്നാണ് ഇയാള്‍ പറയുന്നത്. അതുകൊണ്ടാണ് ഈ വിവരം ഭാര്യയോടും കുട്ടിയോടും പോലും പറയാൻ തയ്യാറാകാത്തതെന്ന് ഈ യുവാവ് വിശദീകരിക്കുന്നു.

സാറേ എനിക്ക് ലോട്ടറി അടിച്ച വിവരം ഭാര്യ അറിയരുത്; യുവാവ് സമ്മാനം കൈപ്പറ്റിയത് രഹസ്യമായി വേഷം മാറിയെത്തി; ഇതിന് നൽകുന്ന വിശദീകരണം ഇങ്ങനെ 2

സമ്മാനത്തുക സ്വീകരിക്കാൻ ഇയാൾ ലോട്ടറി നടത്തിപ്പ് സ്ഥാപനത്തിലെത്തിയത് ഒക്ടോബർ 24ന് ആണ്. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു നിശ്ചിത ശതമാനം  ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. ലീ എന്ന പേരിലാണ് ഇയാൾ മറ്റുള്ളവർക്ക് മുമ്പിൽ പരിചയപ്പെടുത്തിയത്. താൻ പതിവായി ലോട്ടറി എടുക്കുന്ന വ്യക്തിയാണെന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത് തുടരുകയാണെന്നും എന്നാല്‍ ഇപ്പോഴാണ് സമ്മാനം ലഭിക്കുന്നതെന്നും മുഖം വ്യക്തമാക്കാത്ത ഇദ്ദേഹം പറയുന്നു.

Exit mobile version