എന്റെ ഡ്രസ്സ്, എന്റെ ഇക്ക തീരുമാനിക്കും, ഇക്ക തല്ലിയാൽ അതും സ്വർഗം; അവസരം മുതലാക്കി പലരും ഗോളടിക്കുകയാണ്; 10 മിനിറ്റ് ചായ കൊടുപ്പിൽ മൂന്നര മിനിറ്റ് മിണ്ടിയ ആളെ ആയുഷ്കാലം മുഴുവൻ അടിച്ചേൽപ്പിക്കുന്നതിലും എത്രയോ നല്ലതാണ് പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന അവസരം; ഷിംന അസീസ്

സമീപകാലത്ത് കേരളത്തിൽ നടന്ന പ്രണയ കൊലപാതകങ്ങളെ മുൻനിർത്തി പ്രണയം തന്നെ അപകടമാണ് എന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ ചർച്ച പുരോഗമിക്കുന്നത്.  ഈ വിഷയത്തിൽ പ്രതികരണം അറിയിച്ച് ഡോക്ടർ ഷിംന അസീസ്സ് മൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി.

എന്റെ ഡ്രസ്സ്, എന്റെ ഇക്ക തീരുമാനിക്കും, ഇക്ക തല്ലിയാൽ അതും സ്വർഗം; അവസരം മുതലാക്കി പലരും ഗോളടിക്കുകയാണ്; 10 മിനിറ്റ് ചായ കൊടുപ്പിൽ മൂന്നര മിനിറ്റ് മിണ്ടിയ ആളെ ആയുഷ്കാലം മുഴുവൻ അടിച്ചേൽപ്പിക്കുന്നതിലും എത്രയോ നല്ലതാണ് പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന അവസരം; ഷിംന അസീസ് 1

പ്രണയ കൊലപാതകങ്ങളുടെ ഇടയിലൂടെ പുര കത്തുമ്പോൾ വാഴ വെട്ടുന്ന ചിലരുണ്ടെന്ന് ഷിംന കുറ്റപ്പെടുത്തുന്നു. അച്ചടക്കം , ഒതുക്കം , വിവാഹശേഷം മാത്രം പരസ്പരം മിണ്ടുക , അറ്റൻഷനിൽ നിൽപ്പ് എന്നിവയാണ് അവരെ സംബന്ധിച്ചിടത്തോളം ശരിയായ രീതി. അവസരം മുതലാക്കി പലരും ഗോളടിക്കുകയാണ്. പരസ്പരം മനസ്സിലാക്കുന്ന ആഴമുള്ള സൗഹൃദം കൂടിയാണ് പ്രണയം. 10 മിനിറ്റ് ചായ കൊടുപ്പിൽ മൂന്നര മിനിറ്റ് മിണ്ടിയ ആളെ ആയുഷ്കാലം മുഴുവൻ അടിച്ചേൽപ്പിക്കുന്നതിലും എത്രയോ നല്ലതുതന്നെയാണ് പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന അവസരമെന്ന് അവർ കുറിച്ചു.

 എന്റെ കുട്ടി,  എന്റെ തീരുമാനം , തുടങ്ങിയവയൊക്കെ മാറേണ്ട സമയം ആയിരിക്കുന്നു.  ഇനി അറേഞ്ച്ഡ് മാരേജ് ആണെങ്കിൽ പോലും രക്ഷിതാക്കളുടെ പ്രാഥമികമായ അറേഞ്ച്മെന്റുകൾക്ക് അപ്പുറത്തുള്ള വിശകലനവും  അവസാനവാക്കും വിവാഹം കഴിക്കാന്‍ പോകുന്നവരുടെ തന്നെ ആകണം. മക്കളെ വളർത്തേണ്ടതിന് വരയ്ക്കേണ്ട വരമ്പുകളും അതിർത്തികളും അറിയിച്ചാണ്. എന്റെ ഡ്രസ്സ്,  എന്റെ ഇക്ക തീരുമാനിക്കും , എന്റെ ഇക്ക തല്ലിയാൽ അതും സ്വർഗം എന്നൊക്കെയുള്ളത് പഴകി പൊളിഞ്ഞ ഏർപ്പാടാണെന്ന് ഷംന പരിഹസിക്കുന്നു. ആളുകൾക്ക് വിവരം വെച്ച് തുടങ്ങി.  തീരുമാനങ്ങൾ എടുക്കുന്നതിനും ചർച്ച ചെയ്യുന്നതിനും എതിർപ്പുകളെ സ്വീകരിക്കാനും ഉറപ്പിച്ച് പറയാനും ആർജ്ജവത്തോടെ ജീവിക്കാനും സ്വന്തം മക്കളെ വളർത്തുക എന്ന ഉത്തരവാദിത്വം മാത്രമാണ് രക്ഷിതാക്കൾക്ക് ചെയ്യാനുള്ളത്. വേണ്ട എന്ന് കേട്ടാൽ വെട്ടുന്നവരിലും വേണ്ടന്ന് വയ്ക്കാന്‍  വിഷം പകരുന്നവരില്‍ നമ്മുടെ മക്കൾ ഉണ്ടാകാതിരിക്കട്ടെ എന്ന് ഷിംന കുറച്ചു.

Exit mobile version