ദോഷപരിഹാരത്തിന് ചോര കുടിക്കണം; മന്ത്രവാദി സ്ത്രീകളെ കൊണ്ട് കോഴിച്ചോര കുടിപ്പിച്ചു; ഛർദ്ദിച്ചു അവശയായ യുവതി ആശുപത്രിയിൽ

കർണാടക സ്വദേശികളെ കൊണ്ട് കോഴിച്ചോര കുടിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. കാസർഗോഡ് പൈവളികെ മരിക്കയിൽ ആണ് സംഭവം.

ദോഷപരിഹാരത്തിന് ചോര കുടിക്കണം; മന്ത്രവാദി സ്ത്രീകളെ കൊണ്ട് കോഴിച്ചോര കുടിപ്പിച്ചു; ഛർദ്ദിച്ചു അവശയായ യുവതി ആശുപത്രിയിൽ 1

വീട്ടിലെ ദോഷം മാറുന്നതിന് പരിഹാരം എന്ന നിലയിലാണ് മന്ത്രവാദി രണ്ട് സ്ത്രീകളെ കൊണ്ട് കോഴിച്ചോര കുടിപ്പിച്ചത്. പൂജക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ സ്ത്രീകളിൽ ഒരാൾ ഛർദിച്ച് അവശയായതോടെ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് സ്ത്രീകൾ പോലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മന്ത്രവാദിയുടെ വീട്ടിലെത്തിയപ്പോഴേക്കും ഇയാൾ വീടിന്റെ മതിൽ ചാടി ഓടി  രക്ഷപെടുക ആയിരുന്നു.

ഒരാഴ്ച മുൻപാണ് കുടുംബപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് രണ്ട് സ്ത്രീകൾ മന്ത്രവാദിയുടെ വീട്ടിലെത്തുന്നത്. പ്രശ്നം വളരെ സങ്കീർണം ആണെന്നും,  ഇതിന് ഉടൻ പരിഹാരം കാണാത്തപക്ഷം പല ദുരിതങ്ങളും ഇനിയുമുണ്ടാകും എന്നും മന്ത്രവാദി ഉദ്ദേശിച്ചു. മാത്രമല്ല ഇതിന് ഏക പോംവഴി മന്ത്രവാദ ക്രിയകൾ നടത്തുക എന്നത് മാത്രമാണ് എന്നും ഇയാൾ സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇയാളുടെ നിർദ്ദേശം അനുസരിച്ച് വെള്ളിയാഴ്ച രാത്രിയോടെ മന്ത്രവാദത്തിന് വേണ്ടി രണ്ട് കോഴികളുമായി സ്ത്രീകൾ മന്ത്രവാദിയുടെ വീട്ടിലെത്തി.പൂജയുടെ ഭാഗമായി കോഴികളെ കണ്ടിച്ച മന്ത്രവാദി സ്ത്രീകളെ കൊണ്ട് കോഴിയുടെ ചോരയും കുടിപ്പിച്ചു. പൂജ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ സ്ത്രീകളില്‍ ഒരാള്‍ ഛർദിച്ച് അവശയായതോടെയാണ് വീട്ടുകാർ കാര്യം തിരക്കുന്നത്. അപ്പോഴാണ് അടുത്ത ബന്ധുക്കൾ പോലും സംഭവമറിയുന്നത്. തുടർന്ന് ബന്ധുക്കളുടെ നിർദ്ദേശം അനുസരിച്ച് സ്ത്രീകൾ രണ്ടുപേരും പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട മന്ത്രവാദിയെക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ ഇയാൾ പിടിയിലാകും എന്നും പോലീസ് അറിയിച്ചു.

Exit mobile version