ഭൂതം, പ്രേതം എന്നിവയെപ്പറ്റി പലപ്പോഴും പല കെട്ടുകഥകളും നമ്മുടെ നാട്ടിൽ നിലവിലുണ്ട്. എന്നാല്‍ ഇതിനൊന്നും ഒരു ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലെങ്കിലും അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പലരും ഇത് വിശ്വസിച്ചു പോവുകയാണ് ചെയ്യുന്നത്. അത്തരത്തിൽ പ്രേതബാധ ആരോപിക്കപ്പെട്ട ഒരു പാവയുണ്ട്. റോബർട്ട് ദ ഡോള്‍ എന്നാണ് ഇതിന്റെ പേര്. ഈ പാവ മുഖേന വാഹനാപകടവും വിവാഹമോചനവും വരെ ഉണ്ട് ഉണ്ടായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. കഥ നടക്കുന്നത് പതിറ്റാണ്ടുകൾക്ക് മുൻപാണ്.
1905ൽ ഒരു ഹൗസ്മെയ്ഡ് റോബർട്ട് യൂജിൻ ഓട്ടോയ്ക്ക് ഈ പാവയെ സമ്മാനമായി നൽകുന്നതോടെയാണ് കഥകളുടെ തുടക്കം. റോബര്‍ട്ടിനു ഈ പാവയെ വളരെയധികം ഇഷ്ടപ്പെട്ടു. ആ പാവയ്ക്ക് അവൻ തന്റെ പേരായ റോബർട്ട് എന്ന് തന്നെ പേര് നൽകി. കൂടാതെ ആ പാവയ്ക്കു വേണ്ടി ഒരു വീടും നിർമ്മിച്ചു നൽകി. ആ വീടിനുള്ളിൽ നിരവധി കളിപ്പാട്ടങ്ങളും ഫർണിച്ചറുകളും ഉണ്ടായിരുന്നു. യൂജിൻ താൻ പോകുന്നിടത്തെല്ലാം ഈ പാവയെയും കൂടെ കൂട്ടാറുണ്ട്.
എന്നാൽ യൂജിന്റെ വീട്ടിലെത്തുന്ന മറ്റ് പലർക്കും ഈ പാവയെ വല്ലാത്ത ഭയമായിരുന്നു. ഈ പാവയ്ക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട് എന്ന് അവർ അഭിപ്രായപ്പെട്ടു. യൂജിന്റെ വിവാഹശേഷവും പാവ ഒപ്പം ഉണ്ടായിരുന്നു. എന്നാൽ അയാളുടെ ഭാര്യയ്ക്ക് വാവയെ ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവർ തർക്കം പതിവായി. യൂജിന്റെയും ഭാര്യയുടെയും മരണശേഷം ആ വീട് അവരുടെ കെയർടേക്കർ ആയിരുന്ന മിർട്ടർ വാങ്ങി. മിര്‍ട്ടറിന്റെ കൈവശമുള്ള ഈ പാവ പൊട്ടിച്ചിരിക്കുന്നത് കേട്ടതായി പലരും ആരോപിക്കുന്നു. ഈ പാവ ഒരു അപശകുനമാണെന്നും ഇതുമൂലം പല പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടായി എന്നും ആരോപിച്ചു അവർ ഈ പാവയെ മ്യൂസിയത്തിന് സംഭാവന നൽകി. എന്നാൽ മ്യൂസിയത്തിലുള്ളവർ ഈ പാവയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കെട്ടുകഥകളിൽ വിശ്വസിക്കുന്നില്ല. മ്യൂസിയം ജീവനക്കാർ പറയുന്നത് ഈ പാവയുമായി ബന്ധപ്പെട്ട് ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല എന്നാണ്.