നിധി വേട്ട ഗെയിം കളിക്കുന്നതിനിടെ എൻജിനീയർ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണു മരിച്ചു. വികാര ബാദലുള്ള ഒരു സാഹസിക ക്ലബ്ബിൽ നടന്ന കളിക്കിടയിലാണ് അപകടം സംഭവിക്കുന്നത്.
സായ് കുമാർ എന്നാണ് ഇയാളുടെ പേര്. 38 വയസ്സായിരുന്നു. ഹൈദരാബാദിലെ ഗോതു മഗുടയിലുള്ള ഹൈദരാബാദ് അഡ്വഞ്ചർ ക്ലബ്ബ് സംഘടിപ്പിച്ച മൂൺലൈറ്റ് ക്യാമ്പിനിടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളുടെ ഒപ്പമാണ് സായികുമാർ ഈ ക്ലബ്ബിൽ അവധി ആഘോഷിക്കാന്‍ എത്തിയത്. ഈ ക്ലബ്ബ് ഇത്തരത്തിൽ നിരവധി രസകരമായ ഗെയിമുകൾ സംഘടിപ്പിക്കാറുണ്ടെന്ന് പോലീസ് പറയുന്നു. ഇതിനിടെയാണ് ഈ അപകടം സംഭവിക്കുന്നത്.
ക്ലബ്ബില്‍ വച്ച് നടന്ന നിധി വേട്ട ഗെയിമിന്റെ ഭാഗമായി സമ്മാനം നേടുന്നതിനു വേണ്ടി പലയിടങ്ങളിൽ ഒളിപ്പിച്ച നിധി ലഭിക്കുന്നതിന് വേണ്ടിയുള്ള ക്ലൂ തിരയുകയായിരുന്നു സായികുമാർ . ഇതിനിടയാണ് ഇദ്ദേഹം കിണറിന്‍റെ ഉള്ളിലേക്ക് കാല്‍ വഴുതി വീണത് . എല്ലാവരും ചേർന്ന് സായികുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു എങ്കിലും നടന്നില്ല. തുടർന്ന് സുഹൃത്തുക്കൾ പോലീസിനെയും അഗ്നി സുരക്ഷാ സേനയും വിവരം അറിയിച്ചു. അവർ സംഭവ സ്ഥലത്ത് എത്തി സായികുമാറിനെ കിണറിൽ നിന്നും പുറത്തെത്തിച്ചു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും സായികുമാറിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചു . സാധാരണയായി ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട യാതൊരു മുൻകരുതലുകളും ക്ലബ് അധികൃതർ പാലിച്ചില്ലന്ന് പോലീസ് പറയുന്നു. ക്ലബ് അധികൃതരുടെ മേൽ അശ്രദ്ധക്ക് കുറ്റം ചുമത്തി . പോലീസ് അന്വേഷണം നടന്നു വരികയാണ്.