ഹാലോവിയന്‍ ആഘോഷത്തിന് ഓർഡർ ചെയ്ത ശവമഞ്ചത്തിനുള്ളില്‍ മരിച്ചയാളുടെ ചിതാഭസ്മവും മരണസര്‍ട്ടിഫിക്കറ്റും

പാശ്ചാത്യ രാജ്യങ്ങളിൽ പതിവായി ഹലോവിയന്‍ ആഘോഷങ്ങൾ നടക്കാറുണ്ട്. ലക്ഷക്കണക്കിനു ആളുകളാണ് ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത് .  ഈ ആഘോഷത്തിന്റെ ഭാഗമായി ഓർഡർ ചെയ്ത ശവമഞ്ചത്തിനുള്ളിൽ നിന്നും മരിച്ചു പോയ സ്ത്രീകളുടെ ചിതാ ഭസ്മം കിട്ടിയെന്ന വാർത്ത അടുത്തിടെയാണ് ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഹാലോവിയന്‍ ആഘോഷത്തിന് ഓർഡർ ചെയ്ത ശവമഞ്ചത്തിനുള്ളില്‍ മരിച്ചയാളുടെ ചിതാഭസ്മവും മരണസര്‍ട്ടിഫിക്കറ്റും 1

 മേരി ലാൻഡിലുള്ള ഒരു കുടുംബമാണ് ഹാലോവിയൻ ആഘോഷത്തിനു വേണ്ടി ശവമഞ്ചം ഓർഡർ ചെയ്തത്. ഇവര്‍ തങ്ങള്‍ക്ക് പാഴ്സലായി ലഭിച്ച
ശവമഞ്ചം തുറന്നു നോക്കിയപ്പോൾ ശരിക്കും ഞെട്ടി. അതിന്റെ ഉള്ളിൽ മുൻപ് എപ്പോഴോ മരണപ്പെട്ടു പോയ ഒരു സ്ത്രീയുടെ ചിതാഭസ്മവും മരണ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു . ആദ്യം എല്ലാവരും ഭയന്നുപോയി. മേരി ലാൻഡിലുള്ള കുടുംബം ഇത് ഓർഡർ ചെയ്തത് ഫെയ്സ്ബുക്കിലെ മാർക്കറ്റ് പ്ലേയ്സില്‍  നിന്നുമാണ് . മരണപ്പെട്ട സ്ത്രീയുടെ ചിതാഭസ്മവും  സർട്ടിഫിക്കറ്റും മറ്റും നൽകാൻ തയ്യാറാണെന്ന് കുടുംബം സോഷ്യൽ മീഡിയ വഴി അറിയിച്ചു. ഇതോടെയാണ് ഈ വാര്ത്ത പുറംലോകം അറിയുന്നത്.

കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചു മരിച്ച 74കാരിയുടേതാണ് ഈ ചാരം എന്ന് ശവമഞ്ചത്തിൽ വിശദമാക്കിയിട്ടുണ്ട് . ഇവരുടെ അഡ്രസ്സും മറ്റും ഈ സർട്ടിഫിക്കറ്റിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ 74കാരി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും ഇതിൽ പിൻ ചെയ്തു വച്ചിട്ടുണ്ടായിരുന്നു.  ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഇവരുടെ ചെറുമകള്‍ ശവമഞ്ചം ഉൾപ്പെടെയുള്ള സാധനങ്ങൾ മേരീ ലാന്‍റിലുള്ള കുടുംബത്തെ ബന്ധപ്പെട്ടു. തുടര്‍ന്നു ചാരവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഇവര്‍ തിരികെ  വാങ്ങുകയും ചെയ്തു.

Exit mobile version